Priyamani Wishes Mamta Mohandas Neeli Movie
മംമ്ത മോഹൻദാസിന്റെ റിലീസിമായി ഒരുങ്ങുന്ന ഹൊറർ ചിത്രമാണ് ‘നീലി’. നവാഗതനായ അൽത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർബൺ എന്ന ചിത്രത്തിന് ശേഷം അതിശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് മംമ്ത. മലയാള സിനിമയിൽ അധികമാരും കാണാത്ത ഒരു നായിക പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കുമിത്. ഒരു നായകന്റെ അസാന്നിധ്യത്തിൽ താരം ഒറ്റക്കാണ് ചിത്രം തോളിലേറ്റിയിരിക്കുന്നത്. അമ്മയുടെയും മകളുടെയും ആത്മബന്ധത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നീലിയുടെ ആദ്യം പുറത്തിറങ്ങിയ പോസ്റ്ററിൽ തന്നെ പ്രേക്ഷകർക്ക് ഒരുപാട് നിഗൂഢതകൾ കാണാൻ സാധിച്ചു. എസ്രയ്ക്ക് ശേഷം സാങ്കേതിക മികവിലും ഏറെ മുന്നിൽ നിൽക്കുന്ന ഹൊറർ ചിത്രമായിരിക്കും നീലിയെന്ന് റിപ്പോർട്ടുകളുണ്ട്. നീലിയുടെ ട്രെയ്‌ലർ പ്രേക്ഷകരെ മുൾമുനയിൽ ഇരുത്തുന്നതായിരുന്നു. റിലീസിമായി ഒരുങ്ങി കൊണ്ടിരിക്കുന്ന നീലിയ്ക്ക് ആശംസകളുമായി തെന്നിന്ത്യൻ താരറാണി പ്രിയാമണി രംഗത്തെത്തിയിരിക്കുകയാണ്.
നായിക പ്രാധാന്യമുള്ള ചിത്രത്തിൽ മംമ്തയെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നുണ്ടെന്നും നീലിയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നുവെന്ന് പ്രിയാമണി സൂചിപ്പിക്കുകയുണ്ടായി. ട്രെയ്‌ലറിൽ തന്നെ ഒരുപാട് മിസ്ട്രി കാണാൻ സാധിക്കുന്നുണ്ടെന്നും താരം പറയുകയുണ്ടായി. അടുത്ത രംഗം എന്തായിരിക്കും എന്ന ആകാംഷ ട്രെയ്‌ലറിലൂടെ തന്നെ അനുഭവപ്പെടുന്നുണ്ടന്ന് പ്രിയാമണി വ്യക്തമാക്കി. ഫീമെയിൽ ഒറിയെൻറ്റഡ് സിനിമകൾ പ്രേക്ഷകർ പ്രോത്സാഹിപ്പിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. സിനിമ പ്രേമികളോട് ചിത്രം തീയറ്ററുകളിൽ തന്നെ പോയി കാണുവാനും മംമ്തയെയും നീലിയിലെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും നേർന്നാണ് പ്രിയാമണി അവസാനിപ്പിച്ചത്.
നീലിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് റിയാസ് മാറാത്തുവും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ്. അനൂപ് മേനോൻ, സിനിൽ സയ്‌നുദീൻ, ശ്രീകുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാജനാണ്. സൺ ആഡ്‌സിന്റെയും ഫിലിം പ്രൊഡക്ഷന്റെയും ബാനറിൽ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 10ന് നീലി കേരളത്തിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.