[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രണ്ടാം വാരത്തിലും തലയെടുപ്പോടെ ടോവിനോ ചിത്രം ‘മറഡോണ’….

തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ടോവിനോ ചിത്രമാണ് ‘മറഡോണ’. ഗപ്പി എന്ന ചിത്രത്തിലൂടെ നായക വേഷം കൈകാര്യം ചെയ്ത് തുടങ്ങിയ ടോവിനോ തേജസ് വർക്കിയായി പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. കഴിഞ്ഞ വർഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായ ‘മായാനദി’ യിലൂടെ യുവാക്കളുടെ ഇടയിൽ ടോവിനോ തരംഗം സൃഷ്‌ട്ടിക്കുകയായിരുന്നു. തേജസ് വർക്കി, മാത്തൻ എന്നീ കഥാപാത്രങ്ങൾക്ക് ശേഷം സിനിമ പ്രേമികൾക്ക് അതിശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് മറഡോണയിലും കാണാൻ സാധിച്ചത്. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസ്സോസിയേറ്റ് ഡയറക്ടരായി അദ്ദേഹത്തിന് പ്രവർത്തനപരിചയമുണ്ട്. മറഡോണ എന്ന ടൈറ്റിൽ റോളിലെത്തിയ ടോവിനോ പ്രതിനായക സ്വഭാവമുള്ള നായകനായി ആദ്യ പകുതിയിലും നന്മ നിറഞ്ഞ വ്യക്തിത്വമായി രണ്ടാം പകുതിയിലും വിസ്മയിപ്പിക്കുകയായിരുന്നു. ആക്ഷൻ, റൊമാൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും തലയെടുപ്പോടെ തന്നെയാണ് നിൽക്കുന്നത്.

റിലീസ് തിയതി ഒരുപാട് തവണ മാറ്റിയ ശേഷമായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. അനിമൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലമാണ് റിലീസ് നീണ്ടു പോയതെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ജൂലൈ 27ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സാധാരണ ടോവിനോ ചിത്രങ്ങളെക്കാൾ റിലീസ് സെന്ററുകളും ലഭിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് ചിത്രം പ്രവേശിച്ചപ്പോലും റിലീസ് സെന്ററുകൾ അധികമൊന്നും നഷ്ടപ്പെട്ടട്ടില്ല എന്നത് ചിത്രത്തിന്റെ വലിയ വിജത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും മറഡോണയെ തേടി തീയറ്ററുകളിലെത്തുന്നുണ്ട്.

ശരണ്യ ആർ നായരാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി വേഷമിട്ടിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

12 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

12 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.