ഇപ്പോൾ മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടർമാരിൽ ഒരാളായ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണത്. താര ചക്രവർത്തി മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ ചിത്രത്തെ കുറിച്ച് പ്രിയദർശൻ അടുത്തിടെ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. ദി ക്യൂ എന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടി പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനും ആയ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിൽ ആണ് പ്രിയദർശൻ കുഞ്ഞാലി മരക്കാരെ കുറിച്ച് മനസ്സ് തുറന്നതു.
ദാമോദരൻ മാസ്റ്റർ എന്ന വലിയ രചയിതാവ് ആണ് കുഞ്ഞാലി മരക്കാർ എന്ന ഈ പ്രോജെക്ടിനെ കുറിച്ചുള്ള ചിന്ത ഒരുപാട് വർഷങ്ങൾക്കു മുൻപ് തന്റെ മനസ്സിൽ വിതച്ചത് എന്നു പ്രിയദർശൻ പറയുന്നു. അതിനും മുൻപ് മൂന്നാം ക്ലാസിൽ മരക്കാരെ കുറിച്ചു താൻ പഠിച്ച ചരിത്ര പാഠമാണ് മരക്കാരെ തന്റെ മനസ്സിലെ ഹീറോ ആക്കിയത് എന്നും തന്റെ മനസ്സിലെ ആ നായകന്റെ അവതരണം ആയിരിക്കും ഈ പുതിയ ചിത്രം എന്നും പ്രിയൻ പറയുന്നു. ചരിത്രപരമായ വിവരങ്ങൾ ഒരുപാട് റിസർച്ചിനു ശേഷം പോലും വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ എന്നത് കൊണ്ട് തന്നെ ചരിത്രത്തെക്കാൾ കൂടുതൽ ഫിക്ഷൻ ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക എന്നും പ്രിയൻ പറഞ്ഞു. പ്രേക്ഷകരെ എന്റർടൈൻ ചെയ്യിക്കുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്നാണ് പ്രതീക്ഷ എന്നും പ്രിയൻ പറഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.