[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

റിലീസിന് തയ്യാറെടുത്ത് പുതുമുഖ താരങ്ങളുമായി ഷിബു

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന് പ്രേക്ഷകർ ഇന്നും വിശേഷിപ്പിക്കുന്ന ദിലീപിന്റെ ഒരു കടുത്ത ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് ഷിബു. പുതുമുഖ നായകൻ കാർത്തിക്ക് രാമകൃഷ്ണനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അർജ്ജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഷിബു എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കവി ഉദ്ദേശിച്ചത് എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി കടന്നുവന്ന അഞ്ചു കുര്യനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രം ഞാൻ പ്രകാശനിൽ മികച്ച പ്രകടനമാണ് അഞ്ചു കാഴ്ചവെച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ദിലീപ് ചിത്രമായ ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലും അഞ്ചു തന്നെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രം എന്ന രൂപത്തിലാണ് ഷിബു അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ഒരു സിനിമ അനുഭവം തന്നെയായിരിക്കും സംവിധായകൻ പ്രേക്ഷകർക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സലീം കുമാർ, ബിജു കുട്ടൻ, സ്നേഹ, വിനോദ്,ഐശ്വര്യ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്ക്കരൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴ് ചിത്രം മാരിയുടെ ഛായാഗ്രാഹകൻ ഷബീർ അഹമ്മദാണ് ഷിബുവിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷിബു അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.