[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലോകത്തൊരു നടനും ചെയ്യാത്ത ആ ഷോട്ട്; അന്ന് മോഹൻലാലിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു അമരീഷ് പുരി..!

പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനുമായ മനീഷ് നാരായണൻ പ്രിയദർശനുമായി തന്റെ യൂട്യൂബ് ചാനലായ ദി ക്യൂവിന് വേണ്ടി നടത്തിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.  . അതിൽ പ്രിയദർശൻ പറയുന്ന വാക്കുകൾ ഓരോന്നും ഹൃദയം കൊണ്ടാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. തൊണ്ണൂറിനു മുകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ തന്റെ ഓരോ വാക്കിലും പുലർത്തുന്ന മിതത്വവും സത്യസന്ധതയും സിനിമാ പ്രേമികളുടെ മനസ്സ് ജയിച്ചു കഴിഞ്ഞു. ആ അഭിമുഖത്തിൽ  കാലാപാനി എന്ന തന്റെ ക്ലാസിക് ചിത്രത്തെ കുറിച്ച് പ്രിയൻ പറയുന്ന വാക്കുകളും തന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ആത്മാർപ്പണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

കാലാപാനി എന്ന ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ നടത്തിയത്. അതിൽ തന്നെ മോഹൻലാൽ അമരീഷ് പുരി അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ കഥാപാത്രത്തിന്റെ ഷൂ നക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ രംഗം മോഹൻലാൽ ഒറിജിനൽ ആയി തന്നെ ചെയ്തത് ആണെന്നും ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ അമരീഷ് പുരി മോഹൻലാലിനെ കെട്ടി പിടിച്ചു കരഞ്ഞു എന്നും പ്രിയൻ ഓർക്കുന്നു. ലോകത്തൊരു നടനും ചെയ്യാൻ മനസ്സ് കാണിക്കാത്ത കാര്യം ആണ് മോഹൻലാൽ ചെയ്തത് എന്നാണ് അമരീഷ് പുരി പറഞ്ഞത്. തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കു വേണ്ടി ഏതറ്റം വരെയും പോകാൻ ഉള്ള മോഹൻലാലിന്റെ മനസ്സ് ആണ് പ്രിയദർശൻ വെളിപ്പെടുത്തിയത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ഇവരുടെ ഇനി വരാനിരിക്കുന്ന സിനിമ, മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയ മരക്കാർ; അറബിക്കടലിന്റെ സിംഹം ആണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.