മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച സംവിധായകൻ-തിരക്കഥകൃത്ത് കൂട്ടുകെട്ടാണ് ഷാഫി-റാഫി എന്നിവരുടേത്. പഴയ കാല സിനിമകൾ പരിശോധിക്കുമ്പോൾ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ടാവും ഈ കൂട്ടുകെട്ട്. വൻ മാൻ ഷോ എന്ന ജയറാം ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. മായാവി, 2 കൺട്രീസ്, ഷെർലക് ടോംസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടകേട്ട് വീണ്ടും ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.
ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിൽഡ്രൻസ് പാർക്ക് അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദ്രുവൻ, തിരക്കഥാകൃത്തും നടനുമായ വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. മറുവശത്ത് നായികമാരായി മാനസ, ഗായത്രി സുരേഷ്, സൗമ്യ മേനോൻ എന്നിവരാണ് വേഷമിടുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഷാഫി- റാഫി മാജിക് ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലൂടെ വീണ്ടും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ഈദ് റിലീസായി ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തും
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.