ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് പ്രിയദർശൻ. ഇതിനോടകം നൂറിനടുത്തു ചിത്രങ്ങൾ ആണ് പ്രിയദർശൻ ഒരുക്കിയിട്ടുള്ളത്. കഥാകൃത്തായും രചയിതാവായും സംവിധായകനായും നിർമ്മാതാവായുമെല്ലാം നമ്മുടെ മുന്നിൽ ചിത്രങ്ങൾ എത്തിച്ച ഈ പ്രതിഭ ദേശീയ ചലച്ചിത്ര പുരസ്‍കാര ജേതാവും കൂടിയാണ്. കാഞ്ചിവരം എന്ന തമിഴ് ചിത്രവും ഇനി റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാള ചിത്രവുമാണ് പ്രിയദർശന് ആ അംഗീകാരങ്ങൾ നേടിക്കൊടുത്തത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് പ്രിയദർശൻ നമ്മുക്ക് സമ്മാനിച്ച ഇൻഡസ്ട്രി ഹിറ്റുകൾ. സൂപ്പർ താരം മോഹൻലാലുമൊത്തുള്ള പ്രിയദർശന്റെ കൂട്ടുകെട്ടും ഈ ജോഡിയുടെ വിജയവും ഇന്ത്യൻ സിനിമയിൽ തന്നെ മറ്റാർക്കും അവകാശപ്പെടാൻ പറ്റില്ലാത്ത തലത്തിലാണ് നിൽക്കുന്നത്. നാൽപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ ആണ് ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചത്. അതിൽ തന്നെ തൊണ്ണൂറു ശതമാനവും സൂപ്പർ വിജയങ്ങളാണ് നേടിയത്.
ഇപ്പോഴിതാ മരക്കാർ എന്ന തങ്ങളുടെ ഏറ്റവും വലിയ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ് മോഹൻലാലും പ്രിയദർശനും. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് എത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം നാളെ റിലീസ് ചെയ്യുമ്പോൾ, അതിനെക്കുറിച്ചു പ്രിയദർശൻ പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ഇതിനു മുൻപ് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഉറപ്പോടെ താൻ റിലീസ് ചെയ്തത് ചിത്രം എന്ന തന്റെ സിനിമ ആയിരുന്നു എന്നും, അതിനു ശേഷം അതേ വിശ്വാസത്തോടെ താൻ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് മരക്കാർ എന്നും അദ്ദേഹം പറയുന്നു. 1988 ഇൽ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് റെഗുലർ ഷോയിൽ കേരളത്തിൽ കളിച്ചതു. ആ റെക്കോർഡ് ഇന്നും തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല. മൂന്നു കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ഈ സിനിമ മാറി. അതിനു ശേഷം മലയാളത്തിൽ ആദ്യമായി അഞ്ചു കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ കിലുക്കം എന്ന സിനിമ റിലീസ് ചെയ്യുമ്പോഴും തനിക്കു പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്നും പ്രിയദർശൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.