[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രം എത്തുന്നു; ട്രൈലെർ കാണാം..!

മഡ് റേസിംഗ് ആസ്പദമാക്കി ഒരുങ്ങിയ, ഇന്ത്യൻ സിനിമയിലെ ആദ്യ ചിത്രമായ മഡി റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ഡിസംബർ പത്തിന് ആണ് ഈ വമ്പൻ ചിത്രം തീയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും റേസ് രംഗങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രൈലെർ നമ്മളോട് പറയുന്നു. ലോകം മുഴുവൻ ആറു ഭാഷകളിൽ ആയാണ് ഈ പാൻ ഇന്ത്യൻ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കിയിട്ടുണ്ട് എന്നു അണിയറപ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, ടീസർ, എന്നിവ വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്.

ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് അവതരിപ്പിക്കുന്നത്. ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് റിദാൻ കൃഷ്ണ, യുവാൻ എന്നിവരാണ്. അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ ടീസർ പുറത്തു വിട്ടത് മെഗാ സ്റ്റാർ മമ്മൂട്ടിയും മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് തമിഴകത്തിന്റെ മക്കൾ സെൽവനായ വിജയ് സേതുപതിയുമായിരുന്നു. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണിത്. രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.