കഴിഞ്ഞ വർഷമാണ് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി തന്റെ അരങ്ങേറ്റം കുറിച്ചത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രമൊരുക്കിയായിരുന്നു പൃഥ്വിരാജ് അരങ്ങേറിയത്. മുരളി ഗോപി രചിച്ചു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്ന് എന്ന സ്ഥാനവും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയം എന്ന നേട്ടവും സ്വന്തമാക്കി. ഇരുനൂറു കോടിയുടെ ടോട്ടൽ ബിസിനസ്സാണ് ഈ ചിത്രം നടത്തിയതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അതിനു ശേഷമാണു പൃഥ്വിരാജ്- മോഹൻലാൽ- മുരളി ഗോപി ടീം ഇതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചത്.
ഈ ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങുമെന്നും അതുപോലെ ഒരു മൂന്നാം ഭാഗം കൂടി ലൂസിഫറിന് ഉണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ തിരക്കഥ രചനയിലുള്ള മുരളി ഗോപിയെ പൃഥ്വിരാജ് സന്ദർശിക്കുകയും മുരളി ഗോപി പറഞ്ഞ കഥ കേട്ട് വിസ്മയിക്കുകയും ചെയ്തു എന്നാണ് പൃഥ്‌വി തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുരളി ഗോപിയോടൊപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറയുന്നത് താനിപ്പോൾ എഴുത്തുകാരന്റെ മടയിലാണ് എന്നും തന്റെ കണ്ണുകൾ ഇപ്പോഴിങ്ങനെ വിടർന്നിരിക്കുന്നതു മുരളി തന്നോട് പറഞ്ഞത് ഒക്കെ താൻ എങ്ങനെ എവിടെപ്പോയി ഷൂട്ട് ചെയ്യും എന്നാലോചിച്ചാണ് എന്നുമാണ്. ലൂസിഫറിന്റെ ഇരട്ടി വലിപ്പമുള്ള ക്യാൻവാസിലാണ് എമ്പുരാൻ ഒരുക്കുന്നതെന്നാണ് സൂചന. ആശീർവാദ് സിനിമാസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഷൂട്ട് തുടങ്ങി അടുത്ത വർഷം അവസാനമോ അല്ലെങ്കിൽ 2022 ഇലോ റിലീസ് ചെയ്യുമെന്നാണ് സൂചന. അതിനു മുൻപ് മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് തങ്ങളുടെ മറ്റു കമ്മിറ്റ്മെന്റുകൾ തീർക്കാനുണ്ട്. മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ് എന്നാണ് എമ്പുരാൻ എന്ന വാക്കിന്റെയർത്ഥം.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.