[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സീൻ എടുത്തപ്പോൾ സെറ്റിൽ പത്തു പേരെങ്കിലും കരഞ്ഞിട്ടുണ്ടാകും: അനൂപ് സത്യൻ

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മക്കൾ രണ്ടു പേരും ഇപ്പോൾ സംവിധാന രംഗത്ത് എത്തിക്കഴിഞ്ഞു. ഒരു മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റായി ഓടുകയാണ്. മറ്റൊരു മകനായ അഖിൽ സത്യൻ ഫഹദ് ഫാസിലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുകയാണ്. ദുൽകർ സൽമാൻ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന, സുരേഷ് ഗോപി എന്നിവർ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തി എന്ന് മാത്രമല്ല, ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ഇവരെ കൂടാതെ ദുൽകർ സൽമാൻ, ഉർവശി, കെ പി എ സി ലളിത, മേജർ രവി, ജോണി ആന്റണി, സിജു വിൽസൺ, ലാലു അലക്സ്  തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിലഭിനയിക്കുന്നുണ്ട്. നികിത എന്ന നായികയായി ഗംഭീര പ്രകടനമാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ അഭിനന്ദനവും കയ്യടിയും നേടിയെടുക്കുന്ന ഈ ചിത്രത്തിലെ ഒട്ടേറെ മികച്ച രംഗങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പേരും എടുത്തു പറയുന്ന രംഗത്തെ കുറിച്ചു സംസാരിക്കുകയാണ് അനൂപ് സത്യൻ.

ഉർവശിയും ചേച്ചിയും  കല്യാണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ  വേർപിരിയുന്ന സീനാണ് പലരും എടുത്തു പറയുന്നത് എന്നും ആ സീൻ  എടുത്തപ്പോൾ  സെറ്റിൽ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകും എന്നുമാണ് അനൂപ് സത്യൻ വെളിപ്പെടുത്തുന്നത്. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. ഒരു ഹോട്ടലിൽ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. കല്യാണിയും ഉർവശിയും അതിമനോഹരമായാണ് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഏതായാലും ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ മികച്ച പ്രതികരണം ലഭിച്ച ഈ ചിത്രം മലയാളി സിനിമാ പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.