യുവ താരം ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് ഫോറൻസിക്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. ഇപ്പോഴിതാ ഒന്നര മില്യൺ വ്യൂസ് ആണ് ഈ ട്രെയിലറിന് യൂട്യൂബിൽ നിന്ന് ലഭിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ക്രൈം- ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റിലീസിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. സാമുവൽ ജോൺ എന്ന ഫോറൻസിക് വിദഗ്ദ്ധൻ ആയി ടോവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം രചിച്ച അഖിൽ പോളും ഒപ്പം അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക് രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ആകാംഷാഭരിതനാക്കുന്ന രീതിയിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ട്രൈലെർ പറയുന്നു.
ഫോറൻസിക് സയൻസിനു പ്രാധാന്യമുള്ള ഒരു ക്രൈം /ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്. മിസ്റ്ററിയും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനുമെല്ലാം ചേർത്തൊരുക്കിയ ഈ ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം മമത മോഹൻദാസ്, രഞ്ജി പണിക്കർ, സൈജു കുറുപ്പ് തുടങ്ങിയവരും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റീബ മോണിക്ക ജോണും ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും അഭിനയിക്കുന്നുണ്ട്. ജൂവിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നാവിസ് സേവ്യർ, സിജു മാത്യു എന്നിവരും രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യതും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറാ ചലിപ്പിച്ചിരിക്കുന്നതു അഖിൽ ജോര്ജും, സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയിയും ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.