ഇന്ന് രാത്രി പന്ത്രണ്ടു മണി മുതലാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി സ്ട്രീം ചെയ്തു തുടങ്ങുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കിയ ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ്. ശ്രീജിത്ത്, ബിബിൻ എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുൻപ് മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവർ ട്വിറ്ററിൽ നടത്തിയ ഒരു രസകരമായ സംവാദമാണ് വൈറൽ ആവുന്നത്. ട്വീറ്റുകളും അതിനുള്ള മറുപടികളുമായാണ് ഇവരുടെ സംവാദം എത്തിയത്. ഈ ചിത്രത്തിൽ ആന്റണി ജോസഫ് എന്നൊരു പോലീസ് കഥാപാത്രമായി ആന്റണി പെരുമ്പാവൂർ എത്തുന്നുണ്ട്. അത് അവതരിപ്പിച്ചു കൊണ്ട് വളരെ രസകരമായ ഒരു സെല്ഫ് ട്രോൾ വീഡിയോ പൃഥ്വിരാജ് – ആന്റണി ടീം കുറച്ചു ദിവസം മുൻപ് പുറത്തു വിടുകയും, അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
ഇന്ന് മോഹൻലാൽ ബ്രോ ഡാഡി സ്ട്രീമിങ് അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്, ഈശോ കാറ്റാടിയെ പോലെ ഒരു മകൻ ഏതൊരു അപ്പന്റെയും സ്വപ്നം ആണെന്നും, താനിത് തമാശ ആയി പറയുന്നത് അല്ല എന്നുമാണ്. അതിനു മറുപടി ആയി പൃഥ്വിരാജ് കുറിച്ചത് ജോൺ കാറ്റാടിയിൽ നിന്നു ഇങ്ങനെ ഒരു അഭിനന്ദന വാക്ക് ഒരു സർപ്രൈസ് അല്ലെങ്കിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത് എന്നാണ്. അപ്പോഴാണ് തന്റെ പോലീസ് കഥാപാത്രത്തെ മാത്രം ആസ്‍പദമാക്കി മറ്റൊരു ചിത്രം ചെയ്യുന്ന കാര്യം എന്തായി എന്ന് ചോദിച്ചു ആന്റണി പെരുമ്പാവൂർ എത്തിയത്. സെറ്റ് ആക്കാം അണ്ണാ, തീ പാറും എന്നാണ് പൃഥ്വിരാജ് പറയുന്ന മറുപടി. അതിനൊപ്പം തന്നെ മോഹൻലാൽ- പൃഥ്വിരാജ് ടീം ചെയ്യുന്ന എംപുരാൻ എന്ന ചിത്രത്തിന്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കാൻ ഒന്നൂടെ ഇരിക്കണം എന്നും പൃഥ്വിരാജ് രസകരമായി പറയുന്നുണ്ട്. ഏതായാലും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.