ആലപ്പാടിനെ രക്ഷിക്കാൻ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും നടക്കുന്ന പോരാട്ടത്തിൽ അണിചേർന്നു മലയാള സിനിമാ താരങ്ങളും മുന്നോട്ടു വരികയാണ് ഇപ്പോൾ. സേവ് ആലപ്പാട് കാമ്പയിനിന്റെ ഭാഗമായി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇട്ട ഫേസ്ബുക് പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കയാണ്. കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണൽ ഖനനം മൂലം ഈ സ്ഥലം തന്നെ കേരളത്തിന്റെ ഭൂപടത്തിൽ നിന്ന് ഇപ്പോൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം യുവ താരങ്ങളായ സണ്ണി വെയ്‌നും അതുപോലെ ടോവിനോ തോമസും രംഗത്ത് വന്നിരുന്നു.
കടൽ കരയെ വിഴുങ്ങി തുടങ്ങിയതോടെ ഈ പ്രശ്‌നത്തിന്റെ തീവ്രത മനസ്സായിലാക്കിയ ജനങ്ങൾ ശ്കതമായ പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായി ഇത് മാറിയതോടെ ജനങ്ങൾക്കു വേണ്ടിയുള്ള നടപടി അധികൃതർ സ്വീകരിക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. ചവറ ശങ്കരമംഗലത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ റെയർ എർത് ലിമിറ്റഡ് എന്ന സ്ഥാപനം ആണ് വർഷങ്ങൾ ആയി ഇവിടെ കരിമണൽ ഖനനം നടത്തുന്നത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആണ് ആലപ്പാട് സ്ഥിതി ചെയ്യുന്നത്. ഒരു ഫേസ്ബുക് പോസ്റ്റ് കൊണ്ടോ ക്യാമ്പയിൽ കൊണ്ടോ എത്രത്തോളം മാറ്റം ഉണ്ടാക്കാൻ കഴിയും എന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ലെങ്കിലും ഈ വിഷയം വേണ്ട വിധത്തിൽ തന്നെ കൈകാര്യ ചെയ്യപ്പെടും എന്ന പ്രതീക്ഷയോടെ ലക്ഷകണക്കിന് ആളുകളോടൊപ്പം താനും ആലപ്പാടിനായി അണിചേരുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ജാതിക്കും മതത്തിനും എല്ലാം അപ്പുറത്തു ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വിഷയം ഇതാണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.