മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരും സിനിമാ പ്രവർത്തകരും പൃഥ്വിരാജ് സുകുമാരന് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ്. അങ്ങനെ പൃഥ്വിരാജ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ആ ജന്മദിന ആശംസയും എത്തി. മോഹൻലാൽ പൃഥ്‌വിക്കു ജന്മദിന ആശംസകൾ നേർന്നു കൊണ്ട് ഫേസ്ബുക് പോസ്റ്റ് ഇട്ടു. അതിനു താഴെ നന്ദി പറഞ്ഞു കൊണ്ട് പൃഥ്വിരാജ് ഇട്ട കമന്റ് മോഹൻലാൽ ആരാധകർക്കും പൃഥ്വിരാജ് ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന ഒന്നാണ്. ആശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ട് പൃഥ്വിരാജ് എബ്രഹാം ഖുറേഷി എത്തുന്നു എന്ന സൂചന തരുന്ന മറുപടി ആണ് ഇട്ടതു. ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന പൃഥ്‌വിയുടെ ആ വാക്കുകൾ ഏവരും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
കടുത്ത മോഹൻലാൽ ആരാധകൻ ആണ് താൻ എന്ന് ഒരുപാട് തവണ പറഞ്ഞിട്ടുള്ള പൃഥ്വിരാജ് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോഴും നായകനാക്കിയത് മോഹൻലാലിനെ. മോഹൻലാലുമായി അടുത്ത സുഹൃത്ത് ബന്ധം പുലർത്തുന്ന പൃഥ്‌വിരാജിനു മോഹൻലാലുമായി കുടുംബപരമായും ബന്ധമുണ്ട്. ഇവർ ഒന്നിച്ച ലൂസിഫർ എന്ന ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. ഇരുനൂറു കോടിയുടെ ബിസിനസ്സ് നടത്തിയ ആദ്യ മലയാള ചിത്രമായി മാറിയ ലൂസിഫർ രചിച്ചത് മുരളി ഗോപി ആണ്.
ഇതിന്റെ രണ്ടാം ഭാഗം ആണ് പൃഥ്വിരാജ് അടുത്തതായി ഒരുക്കാൻ പോകുന്ന സിനിമ. മൂന്നു ഭാഗങ്ങൾ ഉള്ള സിനിമയാണ് ലൂസിഫർ എന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം പ്രഖ്യാപിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന എംബുരാൻ എന്ന ലൂസിഫർ 2 അടുത്ത വർഷം ആരംഭിക്കും. സയ്യദ് മസൂദ് എന്ന കഥാപാത്രം ആയി ചെറിയ റോളിൽ ലുസിഫെറിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ്, മോഹൻലാൽ കഥാപാത്രമായ എബ്രഹാം ഖുറേഷിയുടെ വലം കൈ ആയി ലൂസിഫർ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടും.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.