[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാസ്സ് സിനിമകളുടെ തമ്പുരാൻ ഷാജി കൈലാസ് മടങ്ങിയെത്തുന്നു; പ്രതീക്ഷയോടെ ആരാധകർ..!

ആറു വർഷം നീണ്ട ഇടവേളക്ക്‌ ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ആയ ഷാജി കൈലാസ്‌ തിരിച്ചു വരികയാണ്. മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങൾക്കു പുതിയ ഒരു മുഖം നൽകിയ സംവിധായകൻ ആണ് ഷാജി കൈലാസ്. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരെ വെച്ചെല്ലാം മാസ്സ് ഹിറ്റുകൾ ഒരുക്കിയിട്ടുള്ള ഈ സംവിധായകൻ രണ്ടു ഇൻഡസ്ട്രി ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. 1997 ഇൽ റീലീസ് ചെയ്ത ഷാജി കൈലാസ്- മോഹൻലാൽ- രഞ്ജിത് ചിത്രമായ ആറാം തമ്പുരാനും 2000 ഇൽ റീലീസ് ആയ ഇതേ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ നരസിംഹവും ആയിരുന്നു ആ ചിത്രങ്ങൾ. ഇത് കൂടാതെ തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ, ദി കിംഗ്‌, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി ഒട്ടേറെ സൂപ്പർ വിജയങ്ങളും ഷാജി കൈലാസ് മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന കടുവ എന്ന മാസ്സ് ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ സംവിധായകൻ.

ഈ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പൃഥ്വിരാജ്‌ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ പേജ്‌ വഴി ഇന്ന് റിലീസ് ചെയ്തത്. ഒരു പക്കാ മാസ്സ്‌ ആക്ഷൻ ചിത്രമെന്ന് തോന്നിക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മാസ്സ് ലുക്കിൽ ആണ് പൃഥ്വിരാജ് ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിമ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌ ജിനു എബ്രഹാമാണ്. പൃഥ്വിരാജ് നായകനായ ആദം ജോണ് സംവിധാനം ചെയ്ത ആളാണ് ജിനു അബ്രഹാം. പ്രശസ്ത ഛായാഗ്രാഹകൻ ആയ രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്‌ പ്രശസ്ത തെന്നിന്ത്യൻ സംഗീതഞ്ജനായ എസ്‌. തമൻ ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കടുവ എന്നതും ആരാധകരുടെ ആവേശം കൂട്ടുന്നു. ദി കിംഗ്‌ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ഷാജി കൈലാസ് ചിത്രത്തിന് രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും കടുവക്കു ഉണ്ട്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

14 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

14 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.