[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എട്ടു സിനിമകളുടെ മഹാ സമ്മേളനവുമായി വട്ടമേശ സമ്മേളനം റിലീസിന് ഒരുങ്ങുന്നു..!

എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ, എട്ടു കഥകൾ പറയുന്ന വട്ടമേശ സമ്മേളനം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 25 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇതിന്റെ ട്രെയ്ലറിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലിയും കൂട്ടുകാരുമാണ് വട്ടമേശ സമ്മേളനം നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്. സാഗർ വി എ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ, അജു കിഴുമല ഒരുക്കിയ കുട്ടായി ആരായി, അനിൽ ഗോപിനാഥ് സംവിധാനം ചെയ്ത ടൈം, നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, ആന്റോ ദേവസ്യാ ഒരുക്കിയ മേരി, സൂരജ് തോമസ് സംവിധാനം ചെയ്ത അപ്പു എന്നിവയാണ് ഈ ആന്തോളജി മൂവിയിലെ എട്ടു ചിത്രങ്ങൾ.

അമരേന്ദ്രൻ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിർമ്മാണം നിർവഹിച്ചിരിക്കുന്നതു. വളരെ സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ട്രെയ്‌ലറും പിന്നീട് മലയാളത്തിലെ ഏറ്റവും മോശം ചിത്രത്തിന്റെ മോശം ട്രൈലെർ എന്ന രസകരമായ ക്യാപ്ഷ്നോടെ വന്ന രണ്ടാം ട്രെയ്‌ലറും വലിയ ശ്രദ്ധയാണ് ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നേടിക്കൊടുത്തത്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയിൽ, വിപിൻ ആറ്റ്ലി , മോസസ് തോമസ്. ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ, ജിബു ജേക്കബ് എന്നെ പ്രശസ്ത കലാകാരൻമാർ ഇതിന്റെ താരനിരയുടെ ഭാഗം ആണ്. കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നെഴുതിയ ഇതിന്റെ രസകരമായ പോസ്റ്ററും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.