മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ്. അയ്യാ, ഔരംഗസേബ്, നാം ശബാന എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിച്ചത്. എന്നാൽ ഇത്തവണ അദ്ദേഹം എത്തുന്നത് നടൻ ആയല്ല, നിർമ്മാതാവായി ആണ്. അന്തരിച്ചു പോയ സംവിധായകൻ സച്ചി രചിച്ചു, ജീൻ പോൾ ലാൽ ഒരുക്കിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക് ആണ് പൃഥ്വിരാജ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ ധര്മ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക് നിർമ്മിക്കുന്നത്. സെൽഫി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും മറ്റൊരു താരമായ ഇമ്രാൻ ഹാഷ്മിയും ആണ് പ്രധാന വേഷങ്ങൾ ചെയുന്നത്.
ഡ്രൈവിംഗ് ലൈസൻസിൽ ഒരു സൂപ്പർ താരവും അദ്ദേഹത്തിന്റെ കടുത്ത ഫാൻ ആയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് അവതരിപ്പിച്ചത്. സൂപ്പർ താരം ആയി പൃഥ്വിരാജ് സുകുമാരൻ എത്തിയപ്പോൾ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി എത്തിയത് സുരാജ് വെഞ്ഞാറമ്മൂട് ആണ്. ഹിന്ദി റീമേക്കിൽ പൃഥ്വിരാജ് ചെയ്ത വേഷം അക്ഷയ് കുമാറും സുരാജ് ചെയ്ത വേഷം ഇമ്രാൻ ഹാഷ്മിയും അവതരിപ്പിക്കും. ഷൂട്ടിംങ് ഉടൻ തന്നെ തുടങ്ങാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മെഹ്ത ആണ്. അരുണ ഭാട്ടിയ, ഹീരു യാഷ് ജോഹർ, അപൂർവ മെഹ്ത എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
ഫോട്ടോ കടപ്പാട്: Ajmal Photography
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.