യുവ താരം ടോവിനോ തോമസ് നായകനായ ബേസിൽ ജോസെഫ് ചിത്രം മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ആണ് മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ചിത്രവും മലയാള ചിത്രവുമാണ് ഇപ്പോൾ മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ടോവിനോ തോമസ് എത്തിയ ഈ ചിത്രത്തിൽ വില്ലൻ ആയെത്തിയ ഗുരു സോമസുന്ദരവും വലിയ ജനശ്രദ്ധ നേടുന്ന കാഴ്ച നമ്മൾ കണ്ടു. പാൻ ഇന്ത്യ തലത്തിൽ ട്രെൻഡ് ആയി മാറിയ ഈ ചിത്രം ഇപ്പോൾ ദേശത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് വലിയ ആരാധക വൃന്ദം ഉണ്ടാക്കുകയാണ്. ഇതിനു മുൻപ് ആമസോൺ പ്രൈം റിലീസ് ആയെത്തിയ ദൃശ്യം 2 എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ആഗോള തലത്തിൽ വരെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തത്. ഏതായാലും മിന്നൽ മുരളിക്ക് ഇപ്പോൾ സ്പെയിനിൽ വരെ ആരാധകർ ആണ്.
സ്പാനീഷ് ലീഗായ ലാ ലീഗയിലും മിന്നല്‍ മുരളി തരംഗം ആണെന്ന് സോഷ്യൽ മീഡിയ നമുക്ക് കാണിച്ചു തരുന്നു. മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററാണ് ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ അവർ പങ്കു വെച്ചത്. സംവിധായകന്‍ ബേസില്‍ ജോസഫ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ അതിൽ കമന്റുകളുമായി മലയാളികൾ നിറഞ്ഞു നിൽക്കുകയാണ്. മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍ പേജിലും മിന്നല്‍ മുരളി പോസ്റ്റ് വന്നിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട്, ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്റസ് മുരളി എന്ന അടിക്കുറിപ്പായിരുന്നു അന്ന് അവർ നൽകിയത്. മിന്നല്‍ മുരളി ഒറിജിനല്‍ വാച്ചിങ് യൂ എന്നായിരുന്നു ഈ പോസ്റ്റിനു താഴെ ടോവിനോ തോമസ് കമന്റ് ചെയ്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി ഒന്നാമത് വന്നിരുന്നു.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.