[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലിപ് ലോക്കുമായി അനുപമ പരമേശ്വരൻ…!

പ്രശസ്ത മലയാളി നടിയായ അനുപമ പരമേശ്വരൻ ഇപ്പോൾ തമിഴ്- തെലുങ്കു ചിത്രങ്ങളിൽ പോപ്പുലർ ആയ നായികാ താരമാണ്. തമിഴിലും തെലുങ്കിലും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത അനുപമ അവിടെ ഗ്ലാമർ വേഷങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ, അനുപമയുടെ പുതിയ തെലുങ്കു ചിത്രമായ റൗഡി ബോയ്സ് റിലീസ് ചെയ്യാൻ പോവുകയാണ്. എന്നാൽ അതിനു മുൻപേ തന്നെ ഈ ചിത്രത്തിലെ അനുപമയുടെ ഒരു ലിപ് ലോക്ക് രംഗമാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ നായകനുമായി അനുപമ നടത്തുന്ന ലിപ് ലോക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ആശിഷ് എന്ന നവാഗതൻ നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ ആണ് ആശിഷ് റെഡ്‌ഡി. ഒരു ക്യാമ്പസ് ഡ്രാമ എന്ന് പറയാവുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ്, ഹര്ഷിത് റെഡ്‌ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

ഹർഷ കോനുഗണ്ടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനരംഗത്തിലൊക്കെ വളരെ ഗ്ലാമറസ് ആയാണ് അനുപമ പരമേശ്വരൻ അഭിനയിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യമാറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ഇതിന്റെ രണ്ടു ഗാനങ്ങളുടെ വീഡിയോകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റുകളാണ്. പ്രേമം എന്ന നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ ആണ് അനുപമ പരമേശ്വരൻ നായികയായി അരങ്ങേറ്റം കുറിച്ചത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.