കഴിഞ്ഞ മാസമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇനി ചെയ്യാൻ പോകുന്നത് ഒരു പൃഥ്വിരാജ് ചിത്രമായിരിക്കും എന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ പുറത്തു വന്നത്. തന്റെ കരിയറിൽ നേരം, പ്രേമം എന്നീ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം പ്രേമം എന്ന ചിത്രം നേടിയ മെഗാ വിജയത്തോടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായി മാറിയിരുന്നു. 2015 ഇൽ റിലീസ് ചെയ്ത പ്രേമത്തിന് ശേഷം ഇതുവരെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു ഒരു ചിത്രം ഉണ്ടായിട്ടില്ല. കുറച്ചു നാൾ മുൻപാണ് ഫഹദ് ഫാസിൽ നായകനായ പാട്ട് എന്ന ചിത്രമായിരിക്കും താൻ ഇനി ചെയ്യുക എന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചത്. നയൻ താര ആയിരിക്കും അതിൽ നായികാ വേഷം ചെയ്യുക എന്നും അദ്ദേഹം സ്ഥിതീകരിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ആ ചിത്രം നീണ്ടു പോയതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുക്കാൻ സാധിക്കുന്ന ഒരു സിനിമ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കാനുള്ള ശ്രമത്തിലാണ് അൽഫോൻസ്.
താൻ ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങളിൽ ഒന്ന് അൽഫോൻസ് പുത്രൻ ഒരുക്കുന്നത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. കുരുതി എന്ന തന്റെ പുതിയ ഒടിടി റിലീസ് ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഇത് വെളിപ്പെടുത്തിയത്. ഷാജി കൈലാസ് ഒരുക്കുന്ന കടുവ, അൽഫോൻസ് പുത്രൻ ചിത്രം, പിന്നെ ഒരു അന്യ ഭാഷ ചിത്രം എന്നിവ തീർത്തതിന് ശേഷമാവും ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം പൂർത്തിയാക്കുക എന്നാണ് പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രൻ ചിത്രം നിർമ്മിക്കുന്നതും പൃഥ്വിരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫനോപ്പം ചേർന്നാണ് പൃഥ്വിരാജ് ഈ ചിത്രം നിർമ്മിക്കുക. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ്. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഒരുക്കുന്ന പൃഥ്വിരാജ്, ആട് ജീവിതം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ എംപുരാൻ ഒരുക്കുക. അതിലും മോഹൻലാൽ ആണ് നായകനായി എത്തുക.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.