[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കൂടെ കണ്ടു ഇഷ്ടപ്പെട്ടു റഷ്യക്കാരനും; അത്ഭുതപ്പെട്ടു പൃഥ്വിരാജ്..!

അഞ്ജലി മേനോൻ എന്ന പ്രശസ്ത സംവിധായിക, പൃഥ്വിരാജ് സുകുമാരൻ- നസ്രിയ- പാർവതി ടീമിനെ വെച്ച് ഒരുക്കിയ ചിത്രമാണ് കൂടെ. ഈ വർഷം ജൂലൈ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റു വാങ്ങുകയും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ഈ ചിത്രം നിർമ്മിച്ചത്. സഹോദര- സഹോദരീ ബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ ജീവിതത്തിലേക്ക് ഒരു രണ്ടാം വരവ് നടത്തിയത്. സംവിധായകൻ രഞ്ജിത്തും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്റെ പുതിയ ട്വീറ്റ് കൂടെ എന്ന ചിത്രത്തെ വീണ്ടും ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്. കൂടെ കണ്ടു ഇഷ്ടപ്പെട്ടു എന്ന ഒരു റഷ്യക്കാരന്റെ വാക്കാണ് പൃഥ്വിരാജ് സുകുമാരനെ അത്ഭുതപ്പെടുത്തിയത്.

താൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപെട്ടു റഷ്യയിൽ ആണ് പൃഥ്വി ഇപ്പോൾ. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവം ആണ് പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലിൽ അദ്ദേഹത്തെ സ്വീകരിച്ചത് ഒരു റഷ്യൻ ആരാധകൻ ആണ്. കൂടെ എന്ന ചിത്രം കണ്ടു എന്നും ഒരുപാട് ഇഷ്ടമായി എന്നുമാണ് അയാൾ പൃഥ്വിരാജിനോട് പറഞ്ഞത്. താനും തന്റെ ഭാര്യയും കൂടെ എന്ന ചിത്രം കണ്ടു എന്നാണ് അയാൾ പറഞ്ഞത്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് താൻ  ചോദിച്ചില്ല എന്നും കാരണം അത് തനിക്കു അറിയാം എന്നും പൃഥ്വി പറയുന്നു. പക്ഷെ അയാളുടെ വാക്കുകൾ തന്നെ ഏറെ സന്തോഷിപ്പിച്ചു എന്ന് യുവ സൂപ്പർ താരം പറയുന്നു. പൃഥ്വിയുടെ നൂറാമത്തെ സിനിമ എന്നീ പ്രത്യേകതയും കൂടെ എന്ന ഈ ചിത്രത്തിന് ഉണ്ട്. 

webdesk

Recent Posts

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

24 hours ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

24 hours ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

1 day ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

2 days ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

3 days ago

ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു !

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…

3 days ago

This website uses cookies.