[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വമ്പൻ ഫ്ലെക്സുകളുമായി ഒടിയനെ വരവേൽക്കാൻ ദുബായ് നഗരവും..!

കേരളമെങ്ങും ഇപ്പോൾ ഒടിയൻ മാനിയ ആണ്. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കമാണ് കേരളം മുഴുവൻ പല സ്ഥലങ്ങളിലും ഉള്ള ഷോകൾ സോൾഡ് ഔട്ട് ആവുന്നത്. അതോടൊപ്പം ഒടിയൻ പ്രോമോ വിഡിയോകളും പോസ്റ്ററുകളും ഈ ചിത്രത്തിലെ പാട്ടുകളുമെല്ലാം കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടെ ഇടയിലും തരംഗമായി മാറിയിരിക്കുകയാണ്.  ഇപ്പോഴിതാ ഒടിയൻ മാനിയ ദുബായിലും എത്തി കഴിഞ്ഞു. വമ്പൻ ഫ്ലെക്സുകളും ആയി ഒടിയനെ വരവേൽക്കാൻ ദുബായ് നഗരവും ഒരുങ്ങി കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് നാളെ ദുബായിൽ വെച്ച് നടക്കാൻ പോവുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് സർപ്രൈസുകൾ ഈ ലോഞ്ചിൽ ഉണ്ടാകും എന്നാണ് സൂചന.


മോഹൻലാൽ ഉൾപ്പെടെയുള്ള ഈ ചിത്രത്തിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഡിസംബർ പതിനാലിന് ലോകം മുഴുവൻ ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യ ഉൾപ്പെടെ ഉള്ള മുപ്പത്തിരണ്ട് രാജ്യങ്ങളിൽ ആയി മൂന്നു ഭാഷകളിൽ ആണ് ഒടിയൻ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്കു വേർഷനുകൾ ഒരേ ദിവസം റിലീസ് ചെയ്യും. വി എ ശ്രീകുമാർ മേനോൻ എന്ന പ്രശസ്തനായ പരസ്യ സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഒടിയൻ. ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉൾപ്പെടെയാണ് ഒടിയൻ റിലീസ് ചെയ്യുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. നാനൂറോളം ഫാൻസ്‌ ഷോകൾ  ഈ ചിത്രത്തിന് ഇതുവരെ ആയി കഴിഞ്ഞു. പതിനാലിന് വെളുപ്പിന് നാല് മണി മുതൽ ഒടിയൻ കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങും. മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ചിത്രമായി ഒടിയൻ മാറും എന്നാണ് ഏവരുടെയും പ്രതീക്ഷ. 

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

16 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

7 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.