[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

താനല്ലെങ്കിൽ ജോസഫിൽ നായകനായി കാണാൻ ആഗ്രഹം മമ്മുക്കയെ എന്ന് ജോജു ജോർജ്..!

ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രം മികച്ച വിജയം നേടി മുന്നോട്ട് പോവുകയാണ് ഇപ്പോൾ. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഷാഹി കബീർ ആണ്. തന്റെ കരിയർ ബെസ്റ്റ്  പ്രകടനം ആണ് ഈ ചിത്രത്തിന് വേണ്ടി ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുകയാണ് ജോജുവിനെ ഇപ്പോൾ. ജോസഫ് എന്ന കഥാപാത്രം അത്ര ഗംഭീരമായാണ് ജോജു നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിന്റെ നിർമ്മാതാവും ജോജു തന്നെയാണ്. എന്നാൽ താൻ ഈ ചിത്രത്തിന്റെ നിർമ്മാതാവ് മാത്രം ആയിരുന്നെങ്കിൽ, താരമൂല്യമുള്ള മറ്റൊരു നായകനെ ഈ കഥാപാത്രം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കുമായിരുന്നു  എങ്കിൽ അത് മമ്മൂട്ടിയെ ആയിരിക്കും എന്നാണ് ജോജു പറയുന്നത്. 


അടുത്തിടെ നടന്ന ഒരു റേഡിയോ ഇന്റർവ്യൂവിൽ ആണ് ജോജു ഇങ്ങനെ പറയുന്നത്. ഈ കഥാപാത്രം ഒരുപക്ഷെ തന്നെക്കാൾ ഗംഭീരമായി മമ്മുക്ക ചെയ്തേനെ എന്നും ജോജു പറയുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആണ് ജോജു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈകാതെ തന്നെ ജോസഫ് ഗൾഫിലും റിലീസ് ചെയ്യാൻ പോവുകയാണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ദൃശ്യങ്ങൾ ഒരുക്കിയത് മനേഷ് മാധവനും ആണ്. ജോസഫ് എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഒരു അന്വേഷണം ആണ് ഈ  ത്രില്ലെർ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.  ദിലീഷ് പോത്തൻ, സുധി കോപ്പ, ഇർഷാദ്, മാളവിക, ആത്മീയ  തുടങ്ങിയവരും ഈ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ReplyForward
webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.