അഞ്ജലി മേനോൻ എന്ന പ്രശസ്ത സംവിധായിക, പൃഥ്വിരാജ് സുകുമാരൻ- നസ്രിയ- പാർവതി ടീമിനെ വെച്ച് ഒരുക്കിയ ചിത്രമാണ് കൂടെ. ഈ വർഷം ജൂലൈ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റു വാങ്ങുകയും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ഈ ചിത്രം നിർമ്മിച്ചത്. സഹോദര- സഹോദരീ ബന്ധത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ ജീവിതത്തിലേക്ക് ഒരു രണ്ടാം വരവ് നടത്തിയത്. സംവിധായകൻ രഞ്ജിത്തും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്റെ പുതിയ ട്വീറ്റ് കൂടെ എന്ന ചിത്രത്തെ വീണ്ടും ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്. കൂടെ കണ്ടു ഇഷ്ടപ്പെട്ടു എന്ന ഒരു റഷ്യക്കാരന്റെ വാക്കാണ് പൃഥ്വിരാജ് സുകുമാരനെ അത്ഭുതപ്പെടുത്തിയത്.
താൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപെട്ടു റഷ്യയിൽ ആണ് പൃഥ്വി ഇപ്പോൾ. പാതിരാത്രി ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവം ആണ് പൃഥ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലിൽ അദ്ദേഹത്തെ സ്വീകരിച്ചത് ഒരു റഷ്യൻ ആരാധകൻ ആണ്. കൂടെ എന്ന ചിത്രം കണ്ടു എന്നും ഒരുപാട് ഇഷ്ടമായി എന്നുമാണ് അയാൾ പൃഥ്വിരാജിനോട് പറഞ്ഞത്. താനും തന്റെ ഭാര്യയും കൂടെ എന്ന ചിത്രം കണ്ടു എന്നാണ് അയാൾ പറഞ്ഞത്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് താൻ ചോദിച്ചില്ല എന്നും കാരണം അത് തനിക്കു അറിയാം എന്നും പൃഥ്വി പറയുന്നു. പക്ഷെ അയാളുടെ വാക്കുകൾ തന്നെ ഏറെ സന്തോഷിപ്പിച്ചു എന്ന് യുവ സൂപ്പർ താരം പറയുന്നു. പൃഥ്വിയുടെ നൂറാമത്തെ സിനിമ എന്നീ പ്രത്യേകതയും കൂടെ എന്ന ഈ ചിത്രത്തിന് ഉണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.