ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ കെ ജി എഫ് സീരിസ് സംവിധാനം ചെയ്ത പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ ജി എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ്. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന സലാറിൽ അതിഥി താരമായി പൃഥ്വിരാജ് സുകുമാരനും എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അത് ഒഫീഷ്യലായി തന്നെ പുറത്ത് വിട്ട് കൊണ്ട്, ഈ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാന്റെ ലുക്ക് ഉൾപ്പെടെ റീലീസ്സ് ചെയ്തിരിക്കുകയാണ് സലാർ ടീം. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിൽ അഭിനയിക്കുന്നത്. നാല്പതാം ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകൾ നൽകിക്കൊണ്ടാണ് അവർ ഈ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്. സലാർ കൂടാതെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ടൈസൺ എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് സുകുമാരൻ തന്നെ സംവിധാനവും ചെയുന്ന ടൈസൺ രചിച്ചത് മുരളി ഗോപിയാണ്. അടുത്ത വർഷം സെപ്റ്റംബർ 28നാണ് സലാർ പ്രേക്ഷകരുടെ മുന്നിലെത്തുക എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത തെന്നിന്ത്യൻ നായികയായ ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയമാണ് ഷൂട്ട് ചെയ്യുന്നത്. സലാർ എന്ന ടൈറ്റിൽ വേഷത്തിൽ പ്രഭാസ് എത്തുമ്പോൾ, ആദ്യ എന്നാണ് ഇതിൽ ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രേയ റെഡ്‌ഡി എന്നിവരും വേഷമിടുന്നു. കെ ജി എഫ് സംഗീത സംവിധായകൻ രവി ബസ്‌റൂർ തന്നെ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കുന്നത് ഭുവൻ ഗൗഡയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.