മുത്തുഗൗ, അന്താക്ഷരി, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിപിൻ ദാസ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗുരുവായൂരമ്പല നടയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ജനപ്രിയ നടൻ ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഗുരുവായൂരമ്പലത്തിൽ വെച്ച് നടക്കുന്ന ഒരു വിവാഹ ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം കുഞ്ഞി രാമായണം രചിച്ച ആളാണ് ദീപു പ്രദീപ്. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണ് ഈ ചിത്രത്തിന്റേതെന്നും കഴിഞ്ഞ വർഷമാണ് ഈ കഥ താൻ കേൾക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരൻ പറയുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ ആരംഭിക്കും. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. പ്രശാന്ത് നീൽ- പ്രഭാസ് ചിത്രം സലാർ, ജയൻ നമ്പ്യാർ ചിത്രം വിലായത്ത് ബുദ്ധ, ബോളിവുഡ് ചിത്രമായ ബഡെ മിയാ ചോട്ടെ മിയാ, കരൺ ജോഹർ നിർമ്മിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രം എന്നിവക്ക് ശേഷം പൃഥ്വിരാജ് ചെയ്യാൻ പോകുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഇതിന് ശേഷമാണ് മോഹൻലാൽ നായകനായി എത്തുന്ന എംപുരാൻ എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുക.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.