മലയാള സിനിമയുടെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് താര ചക്രവർത്തി മോഹൻലാൽ നായകനായ ലൂസിഫർ. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ ഷൂട്ടിങ് രണ്ടു ദിവസം മുൻപ് ലക്ഷദ്വീപിൽ വെച്ചാണ് അവസാനിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം പൃഥ്വിരാജ് പതിവ് പോലെ തന്റെ ഫേസ്ബുക്, ട്വിറ്റെർ അക്കൗണ്ടുകളിൽ കൂടി ഏവരെയും അറിയിക്കുകയും ചെയ്തു. പൃഥ്വിരാജ് എപ്പോഴും ഇംഗ്ലീഷിൽ ആണ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടാറുള്ളത് . അതാവട്ടെ സാധാരണക്കാരന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കടു കട്ടി വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹം എഴുതാറുള്ളതും . അതിനെ കളിയാക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകളും വരാറുണ്ട്.
ഇപ്പോഴിതാ ലൂസിഫർ ഷൂട്ടിംഗ് അവസാനിച്ചു എന്ന് പറഞ്ഞു പൃഥ്വിരാജ് ഇട്ട ഇംഗ്ലീഷ് പോസ്റ്റിന്റെ മലയാളം പരിഭാഷ ഒരു വിദ്വാൻ പൃഥ്വിരാജ് ഇട്ട പോസ്റ്റിനു താഴെ തന്നെ കമന്റ് ആയി ഇട്ടു. വളരെ രസകരമായി തയ്യാറാക്കിയ ആ പരിഭാഷ കണ്ടാൽ ആരും പൊട്ടിച്ചിരിച്ചു പോവും. കമന്റ് കണ്ട പൃഥ്വിരാജ് സുകുമാരനും പൊട്ടിച്ചിരിച്ചു പോയി എന്നുറപ്പാണ്. കാരണം ആ കമെന്റിന്റെ സ്ക്രീൻ ഷോട്ട് എടുത്തു പൃഥ്വിരാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും പൃഥ്‌വിയുടെ ഇംഗ്ലീഷ് പോസ്റ്റും അതിന്റെ രസകരമായ മലയാളം പരിഭാഷയും സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയി കഴിഞ്ഞു. പൃഥ്വിരാജ് നായകനായ നയൻ എന്ന ചിത്രം അടുത്ത മാസം ഏഴിന് റിലീസ് ചെയ്യാൻ പോവുകയാണ്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ആ ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് ആണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.