ഡ്രൈവിംഗ് ലൈസെൻസ് എന്ന തന്റെ പുതിയ ചിത്രം നേടുന്ന വലിയ വിജയത്തിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ യുവ സൂപ്പർ താരമായ പൃഥ്വിരാജ്. അതിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലും ആണ് താരം ഇപ്പോൾ. അങ്ങനെ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രം കണ്ടു മമ്മൂട്ടി ആരാധിക ആയ ഒരു പെൺകുട്ടി, ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ ഉള്ള അനുഭവം പറഞ്ഞപ്പോൾ ആണ് പൃഥ്വിരാജ് മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. താൻ ആ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു എന്നതും പൃഥ്വിരാജ് ഓർക്കുന്നു. താൻ ചെറുപ്പകാലം മുതലേ മമ്മുക്ക, ലാലേട്ടൻ എന്നിവരെ ഒരുപാട് തവണ കണ്ടിട്ടുണ്ട് എന്നും കുടുംബ പരമായി അമ്മയുടെ ഫാമിലിയും ലാലേട്ടന്റെ ഫാമിലിയും ആണ് അടുപ്പമുള്ളതു എങ്കിലും താൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ള മറ്റൊരു നടന്റെ വീട് മമ്മുക്കയുടേതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.
1980 കളിൽ തന്നെ മലയാളത്തിലെ ഏറ്റവും നല്ല വാഹനങ്ങൾ ഉള്ള, സ്റ്റൈൽ ഫോളോ ചെയ്തിരുന്ന സൂപ്പർ സ്റ്റാർ മമ്മുക്കയാണെന്നു പൃഥ്വിരാജ് പറയുന്നു. ഇന്നും അതിനൊരു മാറ്റവുമില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു. മമ്മൂക്കയെ പോലെ ഇത്ര ജെനുവിൻ ആയ മനുഷ്യൻ വളരെ കുറവായിരിക്കും എന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹം ദേഷ്യം വന്നാൽ ചീത്ത വിളിക്കും എന്നും അതുപോലെ സ്നേഹം തോന്നിയാൽ സ്വന്തം കൈകൊണ്ട് നമ്മുക്ക് ഭക്ഷണം വിളമ്പി തരുന്ന ഒരാളാണ് അദ്ദേഹം എന്നും പൃഥ്വിരാജ് പറയുന്നു. ഒരുപാട് രാജ്യങ്ങൾ കണ്ടിട്ടുള്ള, വലിയ വിദ്യാഭ്യാസം ഉള്ള ആളാണ് എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മലയാളി ഗ്രാമീണൻ ഉണ്ടെന്നും പൃഥ്‌വി വിശദീകരിക്കുന്നു.
മമ്മുക്ക ലോകത്തെ മികച്ച നടന്മാരിൽ ഒരാൾ കൂടി ആണെന്നും എല്ലാവരേയും പോലെ അദ്ദേഹത്തെ വെച്ചും ഒരു സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതിന്റെ ഒരു ചിന്ത മനസ്സിൽ ഉണ്ടെന്നും അത് നന്നായി വന്നാൽ അദ്ദേഹത്തെ സമീപിക്കും എന്നും പൃഥ്വിരാജ് പറയുന്നു. അതുപോലെ മമ്മൂട്ടി എന്ന നടന്റെ അധ്വാനവും പാഷനും ഏതു ഫീൽഡിൽ ഉള്ളവർക്കും പ്രചോദനം ആണെന്നും പൃഥ്വിരാജ് എടുത്തു പറയുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.