ഈ പുതുവർഷം പിറന്നപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്ത മൂന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആയിരുന്നു മോഹൻലാലിന്റെ മരക്കാർ, ദളപതി വിജയ്‌യുടെ മാസ്റ്റർ, ജനപ്രിയ നായകൻ ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ എന്നിവ. അതിൽ തന്നെ ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരെയും ഞെട്ടിച്ചത് അതിലെ ദിലീപിന്റെ മേക് ഓവർ കണ്ടിട്ടാണ്. നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രം ആയ കേശു എന്ന ഒരു വൃദ്ധൻ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രം ആയി ദിലീപ് നടത്തിയ മേക് ഓവറിനെ പ്രശംസിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ. മേക് ഓവറുകൾ നടത്തുന്നതിൽ ദിലീപിനെ വെല്ലാൻ മലയാള സിനിമയിൽ ഇന്ന് മറ്റൊരാളില്ല എന്ന് തന്നെ പറയേണ്ടി വരും. അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങളിൽ നമ്മൾ അത് കണ്ടിട്ടുണ്ട്.
കുഞ്ഞിക്കൂനനും, മായാമോഹിനിയും, ചാന്തുപൊട്ടും, പച്ചകുതിരയും, കമ്മാര സംഭവവും, സൗണ്ട് തോമയും ഒക്കെ ദിലീപിന്റെ മേക് ഓവർ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ചിത്രങ്ങളിൽ ചിലതാണ്. ആ നിരയിലേക്ക് ആണ് ഇപ്പോൾ കേശു ഈ വീടിന്റെ നാഥനും എത്തുന്നത്. സജീവ് പാഴൂർ തിരക്കഥ രചിച്ച ഈ ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യും എന്നാണ് സൂചന. നാദ് ഗ്രൂപ്പിന്റെ ബാനറിൽ ദിലീപ്, നാദിർഷ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നതും നാദിർഷ തന്നെയാണ്. അനിൽ നായർ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ സിനിമയിൽ ഉർവശി ആണ് നായികാ വേഷം ചെയ്യുന്നത്. ദിലീപ്- നാദിർഷ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അനുശ്രീ, സിദ്ദിഖ്, സലിം കുമാർ, ഹരിശ്രീ അശോകൻ, നസ്‌ലീൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സ്വാസിക തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.