മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. അതിനു തൊട്ടു മുൻപ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രം പൂർത്തിയാക്കിയ മമ്മൂട്ടി, ഇപ്പോൾ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലേക്കും പ്രവേശിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം ഒട്ടേറെ മലയാള സിനിമ താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. അതിലൊരാളാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. ഹൈദരാബാദിൽ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന, തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ ആണ് പൃഥ്വിരാജ് സുകുമാരൻ പങ്കു വെച്ചത്. ആ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്, ഇനി വരാൻ പോകുന്നത് മമ്മൂട്ടി എന്ന നടന്റെ കരിയറിലെ വളരെ മികച്ച സമയങ്ങളിലൊന്നാണ് എന്നാണ്. താനത് മമ്മുക്കയോട് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം മമ്മൂട്ടി അത് ചിരിച്ചു തള്ളുകയാണ് ചെയ്തത് എന്നും പൃഥ്വിരാജ് പറയുന്നു.
മാത്രമല്ല, തിരിച്ചു നാട്ടിൽ എത്തിയ ശേഷം പതിവ് പോലെ ഞായറാഴ്ചകളിൽ ബിരിയാണി കഴിക്കാൻ മമ്മുക്കയുടെ വീട്ടിൽ എത്താം എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. മമ്മൂട്ടിയുടെ മകൻദുൽഖർ സൽമാനുമായി മികച്ച സൗഹൃദം പുലർത്തുന്ന പൃഥ്വിരാജ്, മമ്മൂട്ടിയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് പോവാറുണ്ട്. ഇപ്പോൾ പുഴു എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിനു ശേഷം ചെയ്യുക കെ മധു ഒരുക്കുന്ന സിബിഐ 5 എന്ന ചിത്രമാകും. ചിലപ്പോൾ അതിനു മുൻപായി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഒരു ചെറിയ ചിത്രം മമ്മൂട്ടി ചെയ്യും എന്നും വാർത്തകൾ ഉണ്ട്. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമൊരുക്കിയ ഷാജി പാടൂർ ഒരുക്കുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടി ആണ് നായകനെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.