[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാളിദാസ് ജയറാമിന് തമിഴ് സിനിമയുടെ അംഗീകാരം..!

പ്രശസ്ത മലയാള നടൻ ജയറാമിന്റെ മകൻ ആണ് യുവതാരമായ കാളിദാസ് ജയറാം. മലയാളത്തിലും തമിഴിലും ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ട ഈ യുവ നടന് അടുത്തിടെ റിലീസ് ചെയ്ത പാവ കഥൈകൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ അതിലെ പ്രകടനത്തിന് തമിഴ് സിനിമയിൽ നിന്ന് ഒരംഗീകാരവും ലഭിച്ചിരിക്കുകയാണ് ഈ യുവ നടന്. തമിഴിലെ പ്രമുഖ അവാർഡുകളിൽ ഒന്നായ ബിഹൈൻഡ്‌വുഡ്സ് അവാർഡിൽ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ആണ് കാളിദാസ് ജയറാം നേടിയെടുത്തത്. അവാർഡ് സ്വീകരിക്കാൻ എത്തിയ കാളിദാസ് ജയറാം ഈ ചിത്രത്തിന് മുൻപും ശേഷവും എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തെ തിരിച്ചു പറയാമെന്നും വെളിപ്പെടുത്തി. ഈ ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ ആയാണ് കാളിദാസ് അഭിനയിച്ചത്.

സത്താർ എന്ന് പേരുള്ള കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ച വെച്ചത്. ഒരു ആന്തോളജി ചിത്രമായി ഒരുക്കിയ പാവ കഥൈകളിൽ സുധ കൊങ്ങര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് ജയറാം അഭിനയിച്ചത്. ഈ ചിത്രത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള സുധ കൊങ്ങരയുടെ വിളിയാണ് തന്റെ ജീവിതത്തിലെ നിർണ്ണായകമായ പല തീരുമാനങ്ങളും മാറാൻ കാരണമായത് എന്ന് കാളിദാസ് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധാ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ ചേർന്നാണ് പാവ കഥൈകൾ എന്ന ആന്തോളജി ചിത്രം ഒരുക്കിയത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് ഈ ചിത്രത്തിലേക്കുള്ള ക്ഷണം വരുന്നതെന്നും കാളിദാസ് പറഞ്ഞിരുന്നു. കാളിദാസിന്റെ അമ്മ പാർവതിയും ഒരുകാലത്തു മലയാളത്തിലെ മുൻനിര നായിക ആയിരുന്നു.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.