മലയാളത്തിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപി രചിച്ചു മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വമ്പൻ വിജയം നേടിയ ഈ ചിത്രം പുലിമുരുകന് ശേഷം നൂറു കോടി ക്ലബിൽ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രവുമായി മാറി. അതിനു ശേഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചു. മൂന്നു ഭാഗങ്ങൾ ആയി ആണ് ഈ സീരിസ് ഒരുങ്ങുകയെന്നു പ്രഖ്യാപിച്ച പൃഥ്വിരാജ്, ഇതിന്റെ രണ്ടാം ഭാഗത്തിന് നൽകിയ പേര് എമ്പുരാന്‍ എന്നാണ്. യഥാർത്ഥത്തിൽ ഈ വർഷം ഷൂട്ട് ചെയ്തു അടുത്ത വർഷം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്ത എമ്പുരാന്‍ കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. ഇപ്പോഴിതാ എമ്പുരാന്‍ ഇനി എപ്പോൾ തുടങ്ങും എന്നും വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. എമ്പുരാന് വേണ്ടിയുള്ള ലൊക്കേഷന്‍ കാണാന്‍ പോലും ഈ അവസ്ഥയില്‍ പോകാന്‍ സാധിക്കില്ലെന്നും അടുത്ത വര്‍ഷം പകുതി ആകുമ്പോഴേക്കും ചിത്രം തുടങ്ങാം എന്നാണ് തന്റെ പ്രതീക്ഷയെന്നും പൃഥ്വിരാജ് പറയുന്നു.
അപ്പോഴേക്കും ബ്ലെസ്സിയുടെ ആട് ജീവിതം പൂർത്തിയാക്കി എമ്പുരാന്‍ തുടങ്ങാനാണ് പ്ലാനെന്നും പൃഥ്വിരാജ് പറഞ്ഞു. ഏതായാലും ഇതിനു മുൻപ് തന്നെ മോഹൻലാൽ തന്നെ നായകനായ മറ്റൊരു ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു കഴിഞ്ഞു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട് എന്നതും കൗതുകകരമായ കാര്യമാണ്. ഏതായാലും മോഹൻലാൽ- പൃഥ്വിരാജ് ടീമിൽ നിന്ന് കൂടുതൽ ചിത്രങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.