മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണ്. കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ആർ ബാൽകി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചുപ്- റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബോളിവുഡ് താരം സണ്ണി ഡിയോൾ ആണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു. ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ബാൽകിയുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ അമിതാബ് ബച്ചൻ ഈ ചിത്രത്തിലും ഉണ്ടാവുമെന്ന് സംവിധായകൻ തന്നെ പറയുകയും ചെയ്തിരുന്നു.
അടുത്ത വർഷമാണ് ഈ ചിത്രം റിലീസിന് എത്തുക. ദുൽഖറിന്റെ ആദ്യ രണ്ടു ഹിന്ദി ചിത്രങ്ങളും കൊമേർഷ്യൽ വിജയങ്ങൾ ആയില്ല എങ്കിലും. ആദ്യ ചിത്രമായ കാർവാൻ നിരൂപക പ്രശംസ നേടിയിരുന്നു. രണ്ടാം ചിത്രമായ സോയ ഫാക്ടർ ആണ് പ്രതീക്ഷക്കു വിപരീതമായ രീതിയിൽ പ്രകടനം കാഴ്ച വെച്ച് നിരാശ നൽകിയത്. ഏതായാലും തന്റെ ആദ്യത്തെ ബോളിവുഡ് ഹിറ്റ് ഈ ബാൽകി ചിത്രത്തിലൂടെ ദുൽഖർ നേടുമെന്നാണ് ആരധകരുടെ പ്രതീക്ഷ. ഇത് കൂടാതെ തെലുങ്കിലും തമിഴിലും ഓരോ ചിത്രങ്ങൾ ദുൽകർ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുണ്ട്. മലയാളത്തിൽ കുറുപ്പ്, സല്യൂട്ട് എന്നീ രണ്ടു ചിത്രങ്ങളാണ് ദുൽഖർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.