യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി ചിത്രീകരിക്കുന്നതിനെ തിരക്കിലാണ്. തന്റെ ആദ്യ ചിത്രമായ ലുസിഫെറിൽ നായകനായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെയാണ് പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലും നായകൻ. പൃഥ്വിരാജ് സുകുമാരനും ഒരു വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ താൻ അഭിനയിച്ച കുരുതി എന്ന മലയാള ചിത്രം ആമസോൺ പ്രൈം വഴി ഓഗസ്റ്റ് 11 നു റിലീസ് ചെയ്യുന്നതിനാൽ അതിന്റെ ഓൺലൈൻ പ്രൊമോഷൻ പരിപാടികളിലും പൃഥ്വിരാജ് സജീവമായി പങ്കെടുക്കുന്നുണ്ട്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മാമുക്കോയ, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ശ്രിന്ദ എന്നിവരും കുരുതിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്നെ ഞെട്ടിച്ച നടൻ ആരാണെന്നു വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്.
കുരുതിയുടെ ഷൂട്ടിങ്ങിനിടെ തന്നെ ഞെട്ടിച്ച നടനാണ് മാമുക്കോയയെന്ന് പൃഥ്വിരാജ് പറയുന്നു. മാമുക്കോയയുടെ അഭിനയം വളരെ ഷാര്‍പ്പാണെന്നും അദ്ദേഹം ഒരു ഡയലോഗ് പോലും തെറ്റിച്ച് കണ്ടിട്ടില്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ഒരു ഡയലോഗ് പോലും അദ്ദേഹം മറന്നുപോയതായി താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം ഒരു ആക്ഷന്‍ തെറ്റിക്കുന്നതും താൻ കണ്ടിട്ടില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടിയപ്പോള്‍ അത് പൊളിക്കുമെന്ന് പറഞ്ഞ് ചെയ്ത അദ്ദേഹത്തിന്റെ എനര്‍ജിയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. മനു വാര്യർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് കുരുതിയുടെ നിർമ്മാതാവും. കുരുതി കൂടാതെ ഭ്രമം എന്ന പൃഥ്വിരാജ് ചിത്രവും ഒടിടി റിലീസ് ആയി എത്തുമെന്ന് സൂചനയുണ്ട്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.