[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ചിത്രമൊരുക്കിയ സംവിധായകന്റെ പുതിയ ചിത്രത്തിൽ ആസിഫ് അലി; സൂപ്പർ ഹിറ്റ് രചയിതാക്കൾ വീണ്ടും ആസിഫിനൊപ്പം..!

ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിവേക്. തീയേറ്ററുകളിൽ വമ്പൻ വിജയമായില്ല എങ്കിലും ചിത്രത്തിന്റെ മേക്കിങ് ശൈലി കൊണ്ടും കഥ അവതരിപ്പിച്ചതിൽ മികവ് കൊണ്ടും ഏറെ നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമായിരുന്നു അതിരൻ. ഇപ്പോഴിതാ വിവേക് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത യുവ താരമായ ആസിഫ് അലിയാണ് ഈ ചിത്രത്തിലെ  നായക വേഷം ചെയ്യുന്നത്. ബിഗ് ജെ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജിൻസ് വർഗീസും സെഞ്ച്വറി ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിക്കുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ്. ചിത്രത്തിന്റെ പേരും ബാക്കി ഉള്ള താരനിരയും അണിയറ പ്രവർത്തകരും ആരൊക്കെ എന്നതും തീരുമാനിച്ചു കൊണ്ടിരിക്കുകയാണ് എന്നും, അത് വഴിയേ അറിയിക്കാം എന്നും, ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആസിഫ് അലി വ്യക്തമാക്കി.

ട്രാഫിക്, നിർണ്ണായകം, ഉയരെ എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് ആസിഫ് അലിയും ബോബി- സഞ്ജയ് ടീമും ഒന്നിച്ചത്. ഇതിൽ ട്രാഫിക്, ഉയരെ എന്ന ചിത്രങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ, ഗംഭീര നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു വി കെ പ്രകാശ് ഒരുക്കിയ നിർണ്ണായകം. മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇന്ന് ആസിഫ് അലി. കുഞ്ഞേൽദൊ, കൊത്തു, കുറ്റവും ശിക്ഷയും, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, മഹാവീര്യർ, കാപ്പ എന്നിവയാണ് ആസിഫ് അലിയുടേതായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ. 

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

11 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

11 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.