[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുഞ്ഞു ലൂക്കക്ക് ഒപ്പമുള്ള ഓണ ചിത്രങ്ങളുമായി നടി മിയ; ശ്രദ്ധ നേടി നടിയുടെ പുതിയ ചിത്രങ്ങൾ..!

മലയാളത്തിലെ പ്രശസ്തയായ നടിയാണ് മിയ. കഴിഞ്ഞ വർഷമാണ് മിയ വിവാഹിതയായത്. ഇപ്പോഴിതാ ഒരാണ്കുഞ്ഞിന് ജന്മം നൽകിയ മിയ തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ഓണത്തിന്റെ ചിത്രങ്ങളും പങ്കു വെച്ചിരിക്കുകയാണ്. അടുത്തിടെയാണ് നടി മിയ ജോർജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. താൻ അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ മിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു നൽകിയിരിക്കുന്ന പേരെന്നും മിയ പറഞ്ഞു. ഇപ്പോഴിതാ മകനും ഭർത്താവിനുമൊപ്പമുള്ള മിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കേരളാ സാരിയുടുത്തു അതീവ സുന്ദരിയായാണ് മിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്.

കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് മിയയുടെ ഭർത്താവു അശ്വിൻ. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് മിയ. താൻ അഭിനയ രംഗം ഉപേക്ഷിക്കുന്നില്ല എന്നും താൻ അഭിനയിക്കുന്നതിൽ ഭർത്താവിന് യാതൊരു വിധ എതിർപ്പും ഇല്ലെന്നും മിയ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ലോക്ക് ഡൌൺ ഉള്ള സമയത്തായിരുന്നു മിയയുടെ വിവാഹം. ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്തകാലത്തു എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ മിയ പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികാ വേഷം വരെ ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പവും അതുപോലെ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പവും മിയ അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പ് നായകനായ ഗാർഡിയൻ എന്ന ഒടിടി ചിത്രമായിരുന്നു മിയയുടെ അവസാനത്തെ റിലീസ്. ഇനി മൂന്നോളം ചിത്രങ്ങൾ മിയ അഭിനയിച്ചു പുറത്തു വരാനുമുണ്ട്.  

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.