[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ ലുക്കിൽ സൂപ്പർ താരത്തെ തിരിച്ചറിയാൻ കഴിയാതെ ആരാധകർ; ചിത്രങ്ങൾ വൈറലാകുന്നു

ബോളിവുഡ് സൂപ്പർ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുത്തൻ ഗെറ്റപ്പിലാണ് ഈ താരം ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ പുതിയ ഗെറ്റപ്പിൽ ആദ്യം ആരാധകർക്ക് പോലും തങ്ങളുടെ നായകനെ തിരിച്ചറിയാൻ സാധിച്ചില്ല. ഏതായാലും കുറച്ചു സമയം കഴിഞ്ഞാണ് പലർക്കും ആളാരാണെന്നു പിടികിട്ടിയത്. നമ്മൾ പറഞ്ഞു വരുന്നത് ബോളിവുഡിന്റെ സുൽത്താനായ സൽമാൻ ഖാനെ കുറിച്ചാണ്. റഷ്യയിൽ സിനിമാ ചിത്രീകരണത്തിന് പോയ സൽമാൻ ഖാന്റെ പുതിയ ഗെറ്റപ്പാണ് ആരാധകരെ പോലും വട്ടം കറക്കിയത്.

പുതിയ സിനിമയിലെ ഒരു ചെയ്‌സ് സീക്വൻസ് ചെയ്യുന്നതിന്റെ ഇടയിലാണ് ഈ ചിത്രങ്ങൾ പുറത്തു വന്നിട്ടുള്ളതു. ആരാധകരുടെ പേജുകളിലൂടെയാണ് ഈ ചിത്രം പുറത്തു വന്നതെങ്കിലും അത് കണ്ടു മറ്റു പല ആരാധകർക്കും ആളെ പിടി കിട്ടിയില്ല എന്നതാണ് സത്യം. നീളൻ താടിയുമായി ഗ്യാങ്സ്റ്റർ ലുക്കിലാണ് സൽമാൻ ഖാൻ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സൽമാൻ ഖാന്റെ പുതിയ സിനിമ ടൈഗർ 3 യിൽ നിന്നുള്ള ചിത്രങ്ങളാണിത്. മറ്റൊരു ബോളിവുഡ്  നായക നടനായ ഇമ്രാൻ ഹാഷ്മിയാണ് ഇതിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുക. വില്ലന്റെ ഓപ്പണിങ് സീൻ എടുക്കുന്നതിനു വേണ്ടി മാത്രം പത്തു കോടി രൂപയാണ് ചെലവിട്ടിരിക്കുന്നതു. കത്രീന കൈഫ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബെർഗിലാണ് നടക്കുന്നത്. ഇനി പുറത്തു വരാനുള്ള അന്റിം, ലാൽ സിങ് ചദ്ദ, പത്താൻ  എന്നീ ചിത്രങ്ങളിലെ അതിഥി വേഷവും സൽമാൻ ഖാൻ ഈ വർഷം ചെയ്തിട്ടുണ്ട്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.