പൊങ്കൽ റിലീസായ് ഇറങ്ങിയ രജിനി ചിത്രമായിരുന്നു പേട്ട. ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത് സൂപ്പർ സ്റ്റാറിനൊപ്പം വിജയ് സേതുപതിയുൾപ്പെടെ വലിയ താരങ്ങളാൽ സമ്പന്നമായിരുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം നടൻ പൃഥ്വിരാജായിരുന്നു ഏറ്റെടുത്തത്.ചിത്രത്തിന്റെ കേരളത്തിലെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ താരം ഇന്നലെ എറണാകുളം സരിതാ തിയറ്ററിൽ നേരിട്ടെത്തുകയായിരുന്നു. പൃഥ്വിരാജ് നടനായും സംവിധായകനായും തിരക്കായ് നിൽക്കുന്ന സമയമാണെങ്കിൽ കൂടിയും പേട്ടയുടെ വിജയാഘോഷത്തിൽ പ്രേക്ഷകർക്കൊപ്പം പങ്കെടുക്കാൻ സമയം കണ്ടെത്തി എത്തുകയായിരുന്നു അദ്ധേഹം.
രജിനികാന്ത് നിറഞ്ഞ് നിന്ന പേട്ടയിൽ വിജയ് സേതുപതിയെ കൂടാതെ നവാസുദ്ധിൻ സിദ്ധിഖ്, ശശികുമാർ, ബോബി സിംഹ, തൃഷ ,സിമ്രാൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ നേടി വിജയ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബുരാജാണ്. രജിനി കാന്തിന്റെ സ്റ്റൈഷ് ആക്ഷൻ പ്രകടനങ്ങളുമെല്ലാമായ് നിറഞ്ഞ് നിൽക്കുന്ന ചിത്രം കളർഫുൾ പൊങ്കൽ ട്രീറ്റാണ്. ചിത്രത്തിൽ അനിരുദ്ധിന്റെ സംഗീതം ഹൈലൈറ്റായ് എടുത്തു നിൽക്കുന്ന ഒന്നാണ്.
രജിനി കാന്തിനെ എത്തരത്തിലൊക്കെ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുവോ അത്തരത്തിലുള്ള ഒരു മാസ് എന്റെർടെയനറാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന സൂപ്പർസ്റ്റാറിന്റെ സ്റ്റൈലിഷ് രംഗങ്ങൾ അതി മനോഹരമായാണ് ഛായാഗ്രാഹകൻ ഒപ്പിയെടുത്തിരിക്കുന്നത്. വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.രജിനിഫൈഡ് ചിത്രമെന്ന് എല്ലാവരും ഒറ്റ കാഴ്ചയിൽ തന്നെ പറയുന്ന ചിത്രത്തിന് ആശംസകളുമായ് തമിഴിൽ നിന്നും കേരളത്തിൽ നിന്നും യുവതാരങ്ങൾ ഉൾപ്പെടെ ഒരുപാട് സിനിമാ പ്രവർത്തകർ എത്തിയിരുന്നു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.