മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഈ വർഷമാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം മുരളി ഗോപി ആണ് രചിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ആ ചിത്രം മലയാളത്തിൽ ഇരുനൂറു കോടി രൂപയുടെ ബിസിനസ്സ് നടത്തുന്ന ആദ്യ മലയാള ചിത്രവുമായി മാറിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ എമ്പുരാൻ ആണ് പൃഥ്‌വി അടുത്തതായി ഒരുക്കാൻ പോകുന്ന ചിത്രം എന്നും ഒഫീഷ്യൽ ആയി തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം അവസാനത്തോടെ ആണ് ആ ചിത്രം ആരംഭിക്കുക . എന്നാൽ മമ്മുക്ക നായകനായ ഒരു ചിത്രവും തന്റെ മനസ്സിൽ ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മമ്മൂക്കക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു വേഷമാണ് അതെന്നും ആ ചിത്രം ചെയ്യാൻ മമ്മുക്ക സമ്മതം മൂളിയാൽ തന്റെ അടുത്ത ചിത്രം അതായിരിക്കും എന്നും പൃഥ്വിരാജ് പറയുന്നു. മ്യൂസിക് റൈഡ് വിത്ത് നാദിർഷ എന്ന പ്രോഗ്രാമിലാണ് പൃഥിവിരാജ് ഈ കാര്യം പറഞ്ഞത് . ആ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ശേഷം ആയിരിക്കുമോ അതിനു മുൻപ് ചെയ്യുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല. ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് അതിനു ശേഷം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ബ്ലെസ്സിയുടെ ആട് ജീവിതം, കാളിയൻ, ദീപു കരുണാകരൻ ചിത്രം എന്നിവയും പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ആണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.