[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആവേശമുയർത്തി ട്രാൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; റിലീസ് വിവരവും പുറത്തു..!

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ഏറെ വർഷങ്ങൾക്കു ശേഷം ഒരുക്കുന്ന ട്രാൻസ്. ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ കിടിലൻ ലുക്കിൽ ഉള്ള ഒരു പോസ്റ്ററിന് ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും ഉണ്ട്. ഈ വരുന്ന ഡിസംബർ മാസത്തിൽ ട്രാൻസ് റിലീസ് ചെയ്യും എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളം ആയി നിർമ്മാണത്തിൽ ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നും ട്രാൻസിനെ വിശേഷിപ്പിക്കാം.

അൻവർ റഷീദ് നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് വിൻസെന്റ് വടക്കൻ ആണ്. അതിനു പുറമെ പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ അമൽ നീരദ് ആണ് ഈ ചിത്രത്തിനായി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഏകദേശം 25 കോടിയോളം രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ചു സുന്ദരികൾ  എന്ന ആന്തോളജി  ചിത്രത്തിലെ ആമി എന്ന ഒരു ചെറിയ ചിത്രം മാറ്റിനിർത്തിയാൽ ഏറെ കാലമായി നിർമ്മാതാവായി മാത്രം നിറഞ്ഞു നിന്നതിനു ശേഷം ആണ് അൻവർ റഷീദ് ഈ ചിത്രം സംവിധാനം ചെയ്തു കൊണ്ട് എത്തുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ , ഗൗതം മേനോൻ, നസ്രിയ, വിനായകൻ, അർജുൻ അശോകൻ, ബൈജു,   എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

3 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.