[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അൽഫോൻസ് പുത്രൻ ചിത്രം സ്ഥിതീകരിച്ചു പൃഥ്വിരാജ് സുകുമാരൻ; വരാനിരിക്കുന്ന തന്റെ ചിത്രങ്ങളുടെ ലൈനപ്പ് വ്യക്തമാക്കി താരം..!

കഴിഞ്ഞ മാസമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഇനി ചെയ്യാൻ പോകുന്നത് ഒരു പൃഥ്വിരാജ് ചിത്രമായിരിക്കും എന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ പുറത്തു വന്നത്. തന്റെ കരിയറിൽ നേരം, പ്രേമം എന്നീ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം പ്രേമം എന്ന ചിത്രം നേടിയ മെഗാ വിജയത്തോടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായി മാറിയിരുന്നു. 2015 ഇൽ റിലീസ് ചെയ്ത പ്രേമത്തിന് ശേഷം ഇതുവരെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു ഒരു ചിത്രം ഉണ്ടായിട്ടില്ല. കുറച്ചു നാൾ മുൻപാണ് ഫഹദ് ഫാസിൽ നായകനായ പാട്ടു എന്ന ചിത്രമായിരിക്കും താൻ ഇനി ചെയ്യുക എന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചത്. നയൻ താര ആയിരിക്കും അതിൽ നായികാ വേഷം ചെയ്യുക എന്നും അദ്ദേഹം സ്ഥിതീകരിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ആ ചിത്രം നീണ്ടു പോയതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുക്കാൻ സാധിക്കുന്ന ഒരു സിനിമ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കാനുള്ള ശ്രമത്തിലാണ് അൽഫോൻസ്.

താൻ ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങളിൽ ഒന്ന് അൽഫോൻസ് പുത്രൻ ഒരുക്കുന്നത് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. കുരുതി എന്ന തന്റെ പുതിയ ഒടിടി റിലീസ് ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഇത് വെളിപ്പെടുത്തിയത്. ഷാജി കൈലാസ് ഒരുക്കുന്ന കടുവ, അൽഫോൻസ് പുത്രൻ ചിത്രം, പിന്നെ ഒരു അന്യ ഭാഷ ചിത്രം എന്നിവ തീർത്തതിന് ശേഷമാവും ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം പൂർത്തിയാക്കുക എന്നാണ് പൃഥ്വിരാജ് പറയുന്നത്. അൽഫോൻസ് പുത്രൻ ചിത്രം നിർമ്മിക്കുന്നതും പൃഥ്വിരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫനോപ്പം ചേർന്നാണ് പൃഥ്വിരാജ് ഈ ചിത്രം നിർമ്മിക്കുക. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ്. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഒരുക്കുന്ന പൃഥ്വിരാജ്, ആട് ജീവിതം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും തന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ എംപുരാൻ ഒരുക്കുക. അതിലും മോഹൻലാൽ ആണ് നായകനായി എത്തുക.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.