മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ മൂന്നു ചിത്രങ്ങൾ ആണ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനു ശേഷം ബ്ലെസ്സി ഒരുക്കുന്ന വമ്പൻ ബഡ്ജറ്റ് ചിത്രമായ ആട് ജീവിതത്തിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. ആ സിനിമയുടെ ചിത്രീകരണത്തിന് മുൻപായി താനൊരു ബ്രേക്ക് എടുക്കുകയാണെന്നും ഉടനെ തന്നെ ആടുജീവിതത്തിന്റെ ചിത്രീകരണം അൾജീരിയയിൽ ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന, അൽഫോൺസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡ് എന്നീ സിനിമകളിലെ തന്റെ ഭാഗം ആണ് പൃഥ്വിരാജ് പൂർത്തിയാക്കിയത്. ഇത് കൂടാതെ രതീഷ് അമ്പാട്ട് ഒരുക്കുന്ന തീർപ്പ് എന്ന ചിത്രവും പൃഥ്വിരാജ് നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ ചിത്രീകരണം രണ്ടു ദിവസം മുൻപാണ് പൂർത്തിയായത്. വിവേക് ഒബ്‌റോയ് വില്ലൻ ആയി എത്തുന്ന ഈ ചിത്രം രചിച്ചത് ജിനു എബ്രഹാം ആണ്. പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അവർ തന്നെയാണ് ഡിജോ ജോസ് ആന്റണി ഒരുക്കിയ ജനഗണമന, അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്നിവ നിർമ്മിച്ചിരിക്കുന്നത്. ജനഗണമന ഈദ് റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരങ്ങൾ പറയുന്നത്. തീർപ്പ്, ഗോൾഡ് എന്നിവ ഒടിടി റിലീസ് ആവാൻ സാധ്യത ഉണ്ടെന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ആട് ജീവിതം അൾജീരിയ ഷെഡ്യൂൾ കഴിഞ്ഞു ഇന്ത്യയിലും ഒരു ഷെഡ്യൂൾ ബാക്കിയുണ്ട്. അടുത്ത വർഷമാണ് ഈ ബ്ലെസി ചിത്രം റിലീസ് ചെയ്യൂ. എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ആട് ജീവിതം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.