ഏതാനും ദിവസങ്ങൾക്കു മുൻപാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം താൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചത്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. ഉടനെ തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള വിവരങ്ങൾ ആണ് ലഭിക്കുന്നത്. അതോടൊപ്പം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ കൂടിയുള്ള തയ്യാറെടുപ്പിൽ ആണ് പൃഥ്വിരാജ് എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പൃഥ്വിരാജ് സുകുമാരനൊപ്പം ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, അന്നാ ബെൻ എന്നിവരും വേഷമിടും എന്നും വാർത്തകൾ നമ്മളോട് പറയുന്നു. പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപൻ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ആയിരിക്കും.
ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടുമെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അന്നാ ബെൻ ഒഴികെയുള്ള ഇതിലെ മറ്റു താരങ്ങൾ വേണു ഒരുക്കിയ മുൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വേണു ഒരുക്കിയ ആദ്യ ചിത്രമായ ദയയിൽ മഞ്ജു വാര്യർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പിൽ പൃഥ്വിരാജ് ഒരു അതിഥി വേഷത്തിൽ എത്തി. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ വേണു ഒരുക്കിയ ഭാഗത്തിലെ നായകനായി എത്തിയത് ആസിഫ് അലി ആയിരുന്നു. ഏതായാലും ഈ വരാൻ പോകുന്ന വേണു ചിത്രം മലയാള സിനിമയുടെ എഴുത്തുകാരുടെ സംഘടനയുടെ പിൻബലത്തിൽ ആണ് ഒരുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.