[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാ സ്റ്റാറിന്റെ മെഗാ സ്റ്റൈൽ ചിത്രം പങ്കു വെച്ച് ദുൽകർ സൽമാൻ..!

സോഷ്യൽ മീഡിയ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ, മലയാള സിനിമയിലെ പ്രമുഖ താരങ്ങളും തങ്ങളുടെ അച്ഛന്റെയും അച്ഛനൊപ്പമുള്ള ചിത്രങ്ങളും പങ്കു വെക്കുകയാണ്. താരങ്ങൾ പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യുവ താരം ദുൽകർ സൽമാൻ പങ്കു വെച്ചത് തന്റെ അച്ഛനും മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടിയുടെ ഒരു മെഗാ സ്റ്റൈൽ ചിത്രമാണ്. ഈ ചിത്രത്തിൽ ദുൽഖറിന്റെ മകൾ മറിയത്തിനു, മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. നേരത്തെ തന്നെ മറിയത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതോടൊപ്പം മമ്മൂട്ടിയും മറിയവും ഉള്ള ചിത്രങ്ങളും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ലോക്ക് ഡൗണിനു മുൻപ് അഭിനയിച്ചു കൊണ്ടിരുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കിൽ ആണ് ഈ ചിത്രത്തിലും മമ്മൂട്ടിയെ കാണാൻ സാധിക്കുന്നത്.

നീട്ടി വളർത്തി പിന്നിൽ കെട്ടി വെച്ച മുടിയും അതുപോലെ നീട്ടി വളർത്തിയ താടിയുമാണ് മമ്മൂട്ടിയുടെ ലുക്ക്. ഏതായാലും താരത്തിന്റെ സ്റ്റൈലിഷ് ലുക്കും ദുൽകർ പങ്കു വെച്ച ഫോട്ടോ വൈറൽ ആവുന്നതിനു കാരണമായിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന ഗ്യാങ്സ്റ്റർ ഡ്രാമയിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ഇനി പത്തു ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുള്ളത്. അതുകൊണ്ട് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തീർന്നു കഴിഞ്ഞാൽ ഉടനെ തന്നെ ചിത്രം പൂർത്തിയാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.