മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തുടർച്ചയായി നേടുന്ന വിജയങ്ങളുടെ നിറവിലാണ്. ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ അയ്യപ്പനും കോശിയുമെന്ന ചിത്രവും മികച്ച വിജയം നേടുന്ന സന്തോഷത്തിലാണ് പൃഥ്വിരാജ്. ഇപ്പോൾ രണ്ടു മാസമായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് ഈ താരം. കാരണം ബ്ലെസി ഒരുക്കുന്ന ആട് ജീവിതം എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമാകാനായി ശരീര ഭാരം കുറക്കുകയാണ് പൃഥ്വിരാജ്. മാർച്ച് അവസാനം അല്ലെങ്കിൽ ഏപ്രിൽ ആദ്യ വാരം ഗൾഫ് രാജ്യങ്ങളിലാണ് ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ തുടങ്ങുക. ഒരുപാട് മെലിഞ്ഞ ശരീരമുണ്ടെങ്കിലേ ഈ ഷെഡ്യൂളിൽ നജീബിന് ജീവൻ പകരാൻ പ്രിത്വിരാജിന് കഴിയു. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ശരീര ഭാരം കുറക്കുന്ന പൃഥ്വിരാജ് അതിനൊപ്പം തന്നെ താടിയും മുടിയും കൂടെ വളർത്തുകയാണ്. അങ്ങനെയായതിനാൽ താടിയും മുടിയും വളർത്തി മെലിഞ്ഞ ശരീരവുമായി ഒരു പുതിയ ഗെറ്റപ്പിലാണ് നമ്മൾ പൃഥ്വിരാജ് എന്ന നടനെ ഇപ്പോൾ ഓരോ പൊതു പരിപാടികളിലും കാണുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്റെ ഈ പുതിയ ലുക്കിനെ അടിസ്ഥാനമാക്കി, അതുമായി ആട് ജീവിതം കൂടി ബന്ധിപ്പിച്ചു ഒരു കലാകാരൻ തയാറാക്കിയ പ്രിത്വിരാജിന്റെ ഒരു കാരിക്കേച്ചറാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ജീനിയസ് എന്ന വാക്കോടെ അതിന്റെ പ്രശംസിച്ചു കൊണ്ട് ആ ചിത്രം പൃഥ്വിരാജ് തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ട് വഴി ഷെയർ ചെയ്തിട്ടുമുണ്ട്. ഫങ്കർഷോപ് എന്ന ഒരു ടീം ആണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് ഷെയർ ചെയ്യ്ത പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഏതായാലും നജീബ് ആയുള്ള ഒരു മാസ്സ് ലുക്കിലാണ് പൃഥ്വിരാജ് സുകുമാരന്റെ ഈ കാരിക്കേച്ചർ അവർ തയ്യാറാക്കിയിരിക്കുന്നത് എന്ന് തന്നെ പറയാം. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ആട് ജീവിതത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് കെ യു മോഹനനും ഈ ചിത്രത്തിന് വേണ്ടി സംഗീതം പകരുന്നത് എ ആർ റഹ്മാനുമാണ്. അടുത്ത വർഷം ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.