പ്രശസ്ത നടനും സംവിധായകനുമൊക്കെയായ പ്രതിപ പോത്തനെ നമ്മൾ ഈ അടുത്ത് കണ്ടത് ഉയരേ എന്ന ചിത്രത്തിലെ ഒരു നിർണ്ണായക കഥാപാത്രത്തിലൂടെയാണ്. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി പ്രേക്ഷകരുടെ മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ ചലനം സൃഷ്ടിക്കുകയാണ്. പാർവതി കേന്ദ്ര കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി , സിദ്ദിഖ്, അനാർക്കലി മരക്കാർ, പ്രേം പ്രകാശ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഉയരേ നേടുന്ന വലിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പ്രതാപ് പോത്തൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അദ്ദേഹം വന്നിരിക്കുന്നത്.
ഉയരേ കണ്ട എല്ലാവരും ഗംഭീര അഭിപ്രായം ആണ് പറയുന്നത് എന്നും ഈ വിജയ ചിത്രത്തിന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ തനിക്കു ഏറെ സന്തോഷം ഉണ്ടെന്നും പ്രതാപ് പോത്തൻ പറയുന്നു. ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ മനു അശോകന് അഭിനന്ദനം അറിയിച്ച പ്രതാപ് പോത്തൻ അതോടൊപ്പം തന്നെ പറയുന്നത് മലയാള സിനിമയിലെ ഒരു നിർണ്ണായക സാന്നിധ്യമായി മനു അശോകൻ മാറും എന്നാണ്. ബോബി- സഞ്ജയ് ടീം രചിച്ച തിരക്കഥ ഒന്നാംതരം ആയിരുന്നു എന്നും ചിത്രത്തിലെ ഒരു കഥാപാത്രമായി തന്നെയും മനസ്സിൽ കണ്ടതിനു നന്ദി ഉണ്ടെന്നും പ്രതാപ് പോത്തൻ പറയുന്നു. ചിത്രം നിർമ്മിച്ച സഹോദരിമാരായ മൂന്നു നിർമ്മാതാക്കളെ കുറിച്ചും അതുപോലെ ഗംഭീര പ്രകടനം കാഴ്ച വെച്ച നടീനടന്മാരെ കുറിച്ചും പ്രതാപ് പോത്തൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഈ ചിത്രം ഒരാളെ പോലും നിരാശരാക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.