[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന് തെളിയിച്ചു രാജയുടെ 25 ദിവസങ്ങൾ ;മധുര രാജവിജയകരമായി പ്രദശനം തുടരുന്നു

പോക്കിരിരാജ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മധുര രാജ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു മാസ്സ്- കോമഡി എന്റർട്ടയിനർ രൂപത്തിലാ ണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പ് ലഭിച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മധുര രാജ. ആദ്യ ദിനം വമ്പൻ കളക്ഷൻ നേടിയ ചിത്രം പിന്നീട് നിറഞ്ഞ സദസ്സിൽ തന്നെയായിരുന്നു പ്രദർശനം തുടർന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം 25 ദിവസം കേരളത്തിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയിരിക്കുകയാണ്.

10 ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിച്ചുവെന്ന് അണിയറ പ്രവത്തകർ അറിയിച്ചിരുന്നു .പുതിയ റിലീസുകൾ കേരള ബോക്സ് ഓഫീസിൽ പിന്നീട് ഉണ്ടായെങ്കിലും തീയറ്ററുകൾ നിലനിർത്തി രാജ ട്രിപ്പിൾ സ്‌ട്രോങ്ങാണെന്ന് തെളിയിച്ചിയിരിക്കുകയാണ്. കേരളത്തിലെ തന്നെ പല സ്ഥലങ്ങളിൽ എക്സ്ട്രാ ഷോസും നാലാം വാരത്തിൽ കളിക്കുന്നത് ചിത്രത്തിന്റെ വലിയ വിജയത്തെ സൂചിപ്പിക്കുന്നു. തമിഴ് നടൻ ജയ്യും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മഹിമ നമ്പ്യാർ, അനുശ്രീ, ഷംന കാസിം, അന്ന രാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. രാജ മൂന്നാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.