[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

ബോക്സ് ഓഫീസിൽ യമണ്ടൻ പ്രകടനവുമായി ദുൽകർ സൽമാൻ..!

യുവ താരം ദുൽകർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം കഴിഞ്ഞ വ്യാഴാഴ്ച ആണ് റിലീസ് ചെയ്തത്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ബോക്സ് ഓഫീസിലും മികച്ച രീതിയിൽ ആണ് ഈ ചിത്രം മുന്നേറുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം ഈ ചിത്രം ആദ്യ അഞ്ചു  ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 12 കോടി രൂപയ്ക്കു മുകളിൽ ആണ്. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള  ചിത്രവുമായി എത്തിയ ദുൽകർ സൽമാൻ വിജയം നേടുന്നത് ആരാധകർക്കും ആവേശമായിട്ടുണ്ട്. ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുക്കിയിരിക്കുന്നത്.
അവർക്കൊപ്പം കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങൾ ഈ കോമഡി എന്റെർറ്റൈനെറിൽ ഉണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന,  ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ  എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.

webdesk

Recent Posts

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

8 hours ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

13 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

This website uses cookies.