ഇന്ന് മലയാള സിനിമ പ്രേമികൾ ഒരുപാട് സ്നേഹിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് നായകനായ ഹൃദയമെന്ന ചിത്രം ഈ വർഷത്തെ മഹാവിജയങ്ങളിലൊന്നായി മാറുകയും അമ്പതു കോടി ക്ലബിൽ വരെ ഇടം നേടുകയും ചെയ്തു. ഇതിലൂടെ പ്രണവിന്റെ താരമൂല്യവും ആരാധക വൃന്ദവും വലിയ രീതിയിൽ തന്നെ ഉയർന്നെന്നു മാത്രമല്ല, ഒരു നടന്നെന്ന നിലയിലും വലിയ പ്രശംസയാണ് ഇതിലെ പ്രകടനം പ്രണവിന് നേടിക്കൊടുത്തത്. യുവ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ തന്നെ വലിയ ആരാധക വൃന്ദമുള്ള പ്രണവിന് പെൺകുട്ടികളുടെ ഇടയിലും ഇപ്പോഴേ കടുത്ത ആരാധികമാർ ഉണ്ടായിക്കഴിഞ്ഞു. അങ്ങനെ ഒരു കടുത്ത പ്രണവ് മോഹൻലാൽ ആരാധികയുടെ പ്രണവിനൊപ്പമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു യാത്രക്കിടയിൽ പ്രണവിനെ കണ്ടു മുട്ടിയ ആരാധിക, ആദ്യം പ്രണവിനൊപ്പം ഫോട്ടോ എടുക്കുകയും പിനീട് കെട്ടി പിടിച്ചു കൊതി തീരാതെ നിൽക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്.
വളരെ വിനയത്തോടെ, സ്നേഹത്തോടെ തന്റെ ആരാധികക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത പ്രണവ് അവരുടെ മനസ്സ് നിറച്ചു തന്നെയാണ് യാത്രയാക്കുന്നത്. തന്റെ വ്യക്തിത്വം കൊണ്ട് കൂടിയാണ് പ്രണവ് ആരാധകരെ സൃഷ്ടിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലളിത ജീവിതം നയിക്കുന്ന, സാധാരണക്കാരുടെ ഇടയിൽ അവരെപ്പോലെ നടക്കുന്ന, യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന, സാഹസികതയെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ ഇന്ന് മലയാളി യുവത്വത്തിന്റെ റോൾ മോഡലുകളിലൊന്നായിക്കഴിഞ്ഞു. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ്, പാർക്കർ തുടങ്ങിയെല്ലാം വശമുള്ള പ്രണവ് മോഹൻലാൽ ഇപ്പോഴും യാത്രകളിലാണ്. നിലവിൽ ഊട്ടിയിലാണ് അദ്ദേഹമുള്ളതെന്ന സൂചനയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നൽകുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.