[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷാരൂഖ് ഖാന്‍- നയന്‍താര ചിത്രത്തിന്റെ ടൈറ്റില്‍ എത്തി

ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് തമിഴ് സംവിധായകനായ ആറ്റ്ലിയാണ്. ഷാരൂഖ് ഖാന്‍, ലേഡി സൂപ്പർ സ്റ്റാർ നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധിച്ച വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ലയൺ എന്നാണ് ഈ ചിത്രത്തിന്റെ പേരെന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും, ഇപ്പോൾ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് ഈ ചിത്രത്തിന്റെ ടൈറ്റിൽ ജവാൻ എന്ന് രജിസ്റ്റർ ചെയ്തെന്നാണ്. അതുപോലെ തന്നെ ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി ഉടന്‍ തന്നെ ഇതിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ നൽകുന്ന സൂചന.

നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ, ഷാരൂഖ് ഖാൻ ഒരു ഗ്യാങ്സ്റ്റർ ആയും ആ ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ അച്ഛനായ സീനിയര്‍ റോ ഓഫീസറായുമാണ് അഭിനയിക്കുന്നതെന്നു വാർത്തകൾ പറയുന്നു. സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് എന്റർടൈനറായാണ് ആറ്റ്‌ലി ഒരുക്കുന്നത്. നേരത്തെ ഇതിൽ അതിഥി വേഷത്തിൽ ദളപതി വിജയ് എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ വിജയ്‌യെ നായകനാക്കി ഒരുക്കിയ സംവിധായകനാണ് ആറ്റ്ലി. അത്കൊണ്ട് തന്നെ വീണ്ടുമൊരു ആറ്റ്ലി ചിത്രത്തിൽ വിജയ് എത്തിയാൽ, അതിപ്പോൾ അതിഥി വേഷത്തിലായാലും അത്ഭുതപ്പെടാനില്ലയെന്നാണ് ആരാധകർ പറയുന്നത്. ജവാൻ കൂടാതെ, സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ, രാജ് കുമാർ ഹിറാനി ഒരുക്കാൻ പോകുന്ന ഡങ്കി എന്നിവയാണ് ഷാരൂഖ് ഖാൻ നായകനായി പ്രേക്ഷകർക്ക് മുന്നിൽ എത്താനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

9 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.